Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസ്സ്‌ ...

സ്വകാര്യ ബസ്സ്‌  കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: സ്വകാര്യ ബസ്സ്‌ ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ രാജൻ – രമ ദമ്പതികളുടെ ഏക മകള്‍ അശ്വതി രാജന്‍(29)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് വടശേരിക്കര പൊതുമരാമത്ത് റോഡില്‍ മണിയാര്‍ അരീക്കകാവ് കോണ്‍ക്രീറ്റ് മിക്‌സിങ് പ്ലാന്റിന് സമീപമായിരുന്നു അപകടം.

വടശേരിക്കരയിലെ സ്വകാര്യ ക്ലീനിക്കിലെ നഴ്‌സ് ആയിരുന്നു. ചിറ്റാര്‍-വയ്യാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അവേമരിയ ബസാണ് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. റോഡിന്റെ ഒരു വശം കാന നിര്‍മാണത്തിനായി കുഴിയെടുത്ത് ഇട്ടിരിക്കുന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ഇവിടെ കാന നിര്‍മാണവുമായി ബന്ധപ്പെട്ട് ടാര്‍വീപ്പ റോഡരികിൽ വെച്ചിരുന്നു.

ബസ് വരുന്നത് കണ്ട് സൈഡ് കൊടുക്കുന്നതിനായി റോഡരികിലേക്ക് സ്‌കൂട്ടര്‍ മാറ്റുന്നതിനിടയില്‍ ടാര്‍വീപ്പയില്‍ തട്ടി യുവതി റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനിടയില്‍ പിന്നാലെ വന്ന ബസ് കയറിയിറങ്ങുകയും ചെയ്തു. പെരുനാട് പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല  തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല  തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഹേമന്ദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടം നടന്ന...

ദേവസ്വം മന്ത്രി വി.എൻ. വാസവൻ  പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി പുതിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഈ മാസം 15, 16 തീയതികളിൽ പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും ദേവസ്വം ബോർഡ് പ്രതിനിധികളും മന്ത്രിയ്ക്കൊപ്പം...
- Advertisment -

Most Popular

- Advertisement -