Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryചെറുകോൽപ്പുഴ ഹിന്ദുമത...

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ  ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് ഇന്ന് പങ്കെടുക്കും

അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ ഇന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് ഇന്ന് പങ്കെടുക്കും. 3.30 ന് ചേരുന്ന ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി.എസ്. നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഡോ. മോഹൻ ഭഗവതിൻ്റെ സന്ദർശനം പ്രമാണിച്ച് കോഴഞ്ചേരി ആറന്മുള അയിരൂർ പഞ്ചായത്ത് പ്രദേശങ്ങളിലെ റോഡുകളിൽ ഉച്ചയ്ക്ക് 12 മുതൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴഞ്ചേരി, അയിരൂർ, ചെറുകോൽ പഞ്ചായത്ത് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഉച്ചയ്ക്ക് ശേഷം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ചെറുകോൽപ്പുഴയിൽ ഇന്ന് രാവിലെ 10 ന് കുടുംബ ജ്ഞാന സംഗമം, 1. 15 ന് സംഗീത സദസ്, 6 ന് ഭജന, 7.30 ന് ശ്രീനാരായണ ധർമം എന്ന വിഷയത്തിൽ ശിവഗിരിമഠംമഠാധിപതി സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം എന്നിവ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാൻ്റെ വസതി രമേശ് ചെന്നിത്തല സന്ദർശിച്ചു

കോഴഞ്ചേരി : 56 വർഷം മുമ്പ് ഛത്തീസ്ഗഡിൽ സൈനിക വിമാനാപകടത്തിൽ മരിച്ച സൈനികൻ ഇലന്തൂർ സ്വദേശി തോമസ് ചെറിയാൻ്റെ വസതി രമേശ് ചെന്നിത്തല സന്ദർശിച്ചു. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ശബരിമലയിലെത്തുന്ന ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന മണ്ടൻ...

ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -