Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപോട്ട ബാങ്ക്...

പോട്ട ബാങ്ക് കവർച്ച : പ്രതി റിജോ ആന്റണി കസ്റ്റഡിയിൽ‌

തൃശ്ശൂർ : പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതി പിടിയിൽ .പോട്ട ആശാരിക്കാട് സ്വദേശി റിജോ ആന്റണി (44) ആണ് പൊലീസ് പിടിയിലായത്. ഇയാളിൽ നിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തു .കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കടബാധ്യത തീർക്കാനാണ് ബാങ്കിൽ കവർച്ച നടത്തിയതെന്നാണ് മൊഴി .വീട്ടിൽ നിന്നാണ് തൃശൂർ റൂറൽ പൊലീസ് ഇയാളെ പിടികൂടിയത്.

വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചു നൽകിയ പണം റിജോ ധൂർത്തടിച്ചു. അടുത്തമാസം ഭാര്യ നാട്ടിലെത്തുന്നതിനാലാണ് കടം വീട്ടാനായി ഇയാൾ ബാങ്ക് കൊള്ളയടിച്ചത്.ഫോൺ രേഖകളും ടവർ ലോക്കേഷനും ഉൾപ്പടെ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നിരീക്ഷിച്ചുമാണ് പോലീസ് പ്രതിയെ കുടുക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ പൊലീസ് കണ്ടെത്തി

പന്തളം:ക്ഷേത്ര ദർശനത്തിന്റെ പേരിൽ വീട്ടിൽ നിന്നിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി.കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരേത്ത് വീട്ടിൽ അനൂപ് കൃഷ്ണനെ (30)...

അയ്യപ്പഭക്തർക്ക് ഭക്ഷ്യവിഷബാധ : പമ്പ ത്രിവേണിയിലെ ഹോട്ടൽ പൂട്ടിച്ചു

പത്തനംതിട്ട:  ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന് പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രെറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പുറത്ത്...
- Advertisment -

Most Popular

- Advertisement -