Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsകഞ്ചാവുമായി യുവാവിനെ ...

കഞ്ചാവുമായി യുവാവിനെ  പോലീസ്  പിടികൂടി

പത്തനംതിട്ട:  കഞ്ചാവുമായി യുവാവിനെ പത്തനംതിട്ടയിൽ പോലീസ്  പിടികൂടി. ഇലന്തൂർ ഈസ്റ്റ്‌ വാര്യപുരം, ഇലവുംപാറ പുതിയത്ത് വീട്ടിൽ ലിബിൻ ജോൺ മാത്യു (25) ആണ് ഡാൻസാഫ് സംഘത്തിന്റെയും പത്തനംതിട്ട പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളിൽ നിന്നും 20 ഗ്രാം കഞ്ചാവു പിടിച്ചെടുത്തു. പത്തനംതിട്ട കരിമ്പിനാകുഴിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. യുവാവിനെ വിശദമായി പോലീസ് ചോദ്യം ചെയ്തു.

ഇത്തരം പരിശോധനകൾ തുടർന്നുവരികയാണെന്നും, കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് പിക്ക്പ്പ് വാനും സ്ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. മൂലവട്ടം സ്വദേശി പുത്തൻ പറമ്പിൽ മനോജ് (45), ഭാര്യ പ്രസന്ന(38) എന്നിവരാണ് മരിച്ചത്. കോട്ടയം - ചിങ്ങവനം റോഡിൽ...

ഇവാൻജലിക്കൽ സഭാ കൺവൻഷൻ: പ്രവർത്തക സമ്മേളനം സമാപിച്ചു

തിരുവല്ല : വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സാധ്യത കണ്ടെത്തി ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്ന ദൗത്യം ആണ് വൈദീകരുടെയും, സഭാ പ്രവർത്തകരുടെയും നിയോഗമെന്ന്   ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ്...
- Advertisment -

Most Popular

- Advertisement -