Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsKochiപാകിസ്ഥാന്‌ വേണ്ടി...

പാകിസ്ഥാന്‌ വേണ്ടി ചാരപ്രവൃത്തി : മലയാളി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൊച്ചി : പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പ്രതിരോധമേഖലയിലെ തന്ത്രപ്രധാനവിവരങ്ങൾ ചോർത്തിനൽകിയെന്ന കേസിൽ മലയാളിയടക്കം മൂന്നുപേരെട ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നുള്ള പി.എ.അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്തെന്നാണ് എന്‍ഐയുടെ കണ്ടെത്തൽ.ഇവര് സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു. കേസിൽ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിപുരസരം ആചരിച്ചു. രാവിലെ 6.30ന് പ്രഭാതനമസ്ക്കാരത്തെ തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് അരമന മാജേർ ഫാ.യാക്കോബ്...

കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കും : ജല അതോറിറ്റി 

ആലപ്പുഴ : കടുത്ത വേനല്‍ കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ച് ജല അതോറിറ്റി. കുടിവെള്ളം  ദുരുപയോഗം ചെയ്യുക, പൊതുടാപ്പില്‍ നിന്നും ഹോസു വഴി വെള്ളം ശേഖരിക്കുക, വാഹനം കഴുകുക,...
- Advertisment -

Most Popular

- Advertisement -