ന്യൂഡൽഹി : അമിതവണ്ണത്തിന് എതിരായ പ്രചാരണം നയിക്കാൻ മോഹന്‍ലാല്‍ അടക്കം പത്തുപേരെ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുൾപ്പെടെ പത്തുപേരെയാണ് നാമനിർദേശം ചെയ്തത്. സാമൂഹികമമാധ്യമമായ എക്‌സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഭക്ഷ്യ എണ്ണയുടെ ഉപഭോഗം പത്ത് ശതമാനം കുറച്ച് അമിതവണ്ണം നിയന്ത്രിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.