Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്തു നിന്ന്...

മലപ്പുറത്തു നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ

മുംബൈ : മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈയിൽ നിന്ന് കണ്ടത്തി.ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കയറിയ പെൺകുട്ടികളെ പുലർച്ചെ 1.45ന് ലോണാവാലയിൽ വച്ചാണ് റെയിൽവെ പൊലീസ് പിടികൂടിയത്.മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.ഉച്ചയോടെ താനൂർ പൊലീസിന് പെൺകുട്ടികളെ കൈമാറും.

മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.ബുധനാഴ്ച്ച താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടുപേരെയും പിന്നീട് കാണാതാവുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം മുംബയിലെത്തിയ വിദ്യാർഥിനികൾ ഒരു സലൂണിലെത്തി മുടി ട്രിം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിലെത്തിയതെന്നാണ് പെണ്‍കുട്ടികള്‍ പറഞ്ഞതെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് പുഴയിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.രാത്രി 12 മണിയോടെ പുഴയിൽ മീൻപിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടത്.പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ്.കൊയിലാണ്ടി പൊലീസെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.

അന്ന സെബാസ്റ്റ്യന്റെ മരണം : കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും

ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പുണെയിൽ മരിക്കാനിടയായ സംഭവം കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും.മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്ര തൊഴിൽ...
- Advertisment -

Most Popular

- Advertisement -