Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിസന്ധികളെ അതിജീവിക്കുവാനും...

പ്രതിസന്ധികളെ അതിജീവിക്കുവാനും പ്രതിരോധിക്കാനും വനിതകൾക്ക് കഴിയണം : അഡ്വ. എലിസബേത്ത് മാമ്മൻ മത്തായി 

തിരുവല്ല : പ്രതിസന്ധികളെ അതിജീവിക്കുവാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കുവാനും വനിതകൾക്ക് കഴിയണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ എലിസബത്ത് മാമ്മൻ മത്തായി എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. വൈ.എം.സി.എ സമബ് – റീജൺ ടി.എം.എം നഴ്സിംഗ് കോളേജിൽ സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ നിയമത്തിനു മുൻപാകെ എത്തിക്കുവാൻ സ്ത്രീകൾ തന്നെ ധൈര്യസമേതം മുന്നോട്ടു വരണമെന്നും പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജോർജ് കോശി മൈലപ്ര, പർവ്വഹ ആരോഹക അഡ്വ. സീനാ സാറാ മജ്നു , എന്നിവർ സന്ദേശങ്ങൾ നൽകി.

വൈ.എം.സി.എ  സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, കവിയൂർ പ്രസിഡന്റ് ജേക്കബ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, പ്രിൻസിപ്പാൾ പ്രെഫ. ഡോ. ബ്ലസ്സി പീറ്റർ, സബ് – റീജൺ വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം,  ഭാരവാഹികളായ സി.ജി ഫിലിപ്പ്, കുര്യൻ ചെറിയാൻ, എലിസബേത്ത് കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസരംഗത്തെ മികച്ച സംഭാവനയ്ക്ക് പ്രൊഫ. ഡോ.  ബ്ലെസ്സി പീറ്റർ, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ട ദിവ്യ കോശി, എൻ. മിനികുമാരി, ടി.ജി മായ എന്നിവരെ യോഗത്തിൽ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിവുപോലെ കുട്ടപ്പൻ പൊങ്കാല പാത്രങ്ങളുമായെത്തി

ചക്കുളത്തുകാവ്: വാർദ്ധക്യ സഹജമായ രോഗങ്ങൾ വകവെയ്ക്കാതെ പതിവുപോലെ കുട്ടപ്പൻ പൊങ്കാല പാത്രങ്ങളുമായി ചക്കുളത്തുകാവിലെത്തി. തലമുറകളായി മൺപാത്ര നിർമാണം പൈത്യുക സ്വത്തായി കരുതി വരുന്ന അവസാന കണ്ണിയായ മൺപാത്ര - കരകൗലശ വിദഗ്ദൻ തലവടി...

ദ്വീപ് നിവാസികള്‍ക്ക് സ്വപ്ന സാക്ഷാത്കാരം: പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: അമ്പതോ നൂറോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വികസനപദ്ധതികളാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 100 കോടി രൂപ...
- Advertisment -

Most Popular

- Advertisement -