Thursday, March 13, 2025
No menu items!

subscribe-youtube-channel

HomeBengaluruഉപ​ഗ്രഹങ്ങളെ വേർപ്പെടുത്തുന്ന...

ഉപ​ഗ്രഹങ്ങളെ വേർപ്പെടുത്തുന്ന അൺഡോക്കിം​ഗ് ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ഇസ്രോ

ബെംഗളൂരു : സ്പേഡെക്സ് ദൗത്യത്തിന്റെ ഭാ​ഗമായി ഉപ​ഗ്രഹങ്ങളെ വേർപ്പെടുത്തുന്ന അൺഡോക്കിം​ഗ് വിജയകരമായി പൂർത്തിയാക്കി ഇസ്രോ.രണ്ട് ഉപ​ഗ്രഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഡോക്കിം​ഗും അവയെ വേർപ്പെടുത്തുന്ന അൺ‌ഡോക്കിം​ഗും ചേർന്നതാണ് ഇസ്രോയുടെ സ്പേസ് ഡോക്കിം​ഗ് പരീക്ഷണ ദൗത്യമായ സ്പേഡെക്സ്. ഇന്നു രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ് പൂർത്തിയായത്.

ഡിസംബർ 30നായിരുന്നു SDX-01, SDX-02 എന്നീ ഉപ​ഗ്രഹങ്ങളുമായുള്ള സ്പേഡെക്സ് ദൗത്യം PSLV C60 റോക്കറ്റിൽ വിക്ഷേപിച്ചത്. ജനുവരിയിൽ ഡോക്കിംഗ് പ്രക്രിയ വിജയകരമായി നടത്തിയിരുന്നു. ബഹിരാകാശ നിലയം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഭാവി പദ്ധതികൾക്ക് ദൗത്യം കരുത്തേകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി : ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു .ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലികാർജ്ജുന, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്.പുലർച്ചെ 1.50 നായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക്...

വിവാഹവാഗ്ദാനം നൽകി ലൈംഗികപീഡനം : യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട്, വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പിൽ ജെവിൻ തോമസ് എബ്രഹാം (21) ആണ് പുളിക്കീഴ്...
- Advertisment -

Most Popular

- Advertisement -