Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഷാബാ ഷെരീഫ്...

ഷാബാ ഷെരീഫ് വധക്കേസ് : മൂന്നുപേർ കുറ്റക്കാർ : വിധി 22 ന്

മലപ്പുറം : മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ കുറ്റക്കാർ. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി നിഷാദ് എന്നിവർ കുറ്റക്കാരാണെന്ന് തെളിഞ്ഞു. കേസിലെ 9 പ്രതികളെ വിട്ടയച്ചു. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരി​ഗണിച്ചത്. കേസിൽ 22 ന് ശിക്ഷ വിധിക്കും.

മൃതദേഹം കണ്ടെത്താത്ത കേസിലാണു കോടതി വിധി പറഞ്ഞിരിക്കുന്നത്. മൈസൂര്‍ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധന്‍ ഷാബാ ഷരീഫിനെ ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്താനാണ് 2019 ഓഗസ്റ്റിൽ പ്രതികൾ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി ചാലിയാറിൽ ഒഴുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജൂനിയർ ഡോക്ടറോട് അപമര്യാദയായി പെരുമാറി : തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്പെൻഷൻ

തൃശൂർ: ജൂനിയർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ തൃശൂർ മെഡിക്കൽ കോളജ് ഡോക്ടർക്ക് സസ്‌പെൻഷൻ.ജനറൽ സർജറി വിഭാഗം അസോഷ്യേറ്റ് പ്രഫസറായ ഡോ.പോളി ടി. ജോസഫിനെയാണ് ആരോ​ഗ്യ വിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. പഠനയാത്രയ്ക്കിടെ അപമര്യാദയായി...

ശബരിമലയിൽ കനത്ത മഴ തുടരുന്നു : പമ്പാ സ്നാനത്തിന് നിയന്ത്രണം

ശബരിമല: ശബരിമലയിൽ ഇന്ന്  പുലർച്ചെ മുതൽ അതിശക്തമായ മഴ തുടരുകയാണ്.  പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ  പമ്പാ   ത്രിവേണിയിൽ കുളിക്കുന്നതിനും   നദിയിൽ  ഇറങ്ങുന്നതിനും  ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ ...
- Advertisment -

Most Popular

- Advertisement -