Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKannurസൂരജ് വധക്കേസ്...

സൂരജ് വധക്കേസ് : എട്ട് പ്രതികൾക്ക് ജീവപര്യന്തം

കണ്ണൂർ : കണ്ണൂരിലെ ബിജെപി പ്രവർത്തകനായ സൂരജിനെ വധിച്ച കേസിലെ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം തടവ്. ടി.പി.ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി ടി.കെ.രജീഷ് ഉൾപ്പെടെയുള്ളവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതി പ്രദീപന് 3 വർഷം കഠിനതടവും കോടതി വിധിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിലെ ഒന്നാം പ്രതി പി.കെ.ഷംസുദീൻ, 12–ാം പ്രതി ടി.പി.രവീന്ദ്രൻ എന്നിവർ വിചാരണക്ക് മുൻപേ മരിച്ചിരുന്നു. 2005 ഓഗസ്റ്റ് 7നായിരുന്നു ബിജെപി പ്രവർത്തകനായ സൂരജ് കൊല്ലപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലായിൽ സ്കൂട്ടറുകളും കാറും കൂട്ടിയിടിച്ചു രണ്ട് മരണം

പാലാ : പാലായിൽ സ്കൂട്ടറുകളും കാറും കൂട്ടിയിടിച്ചു രണ്ട് മരണം .പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണു മരിച്ചത്.അപകടത്തിൽ...

സപ്ലൈക്കോ ഓണം ഫെയര്‍ ഇന്ന് മുതല്‍

പത്തനംതിട്ട : ഓണക്കാലത്ത് പൊതുവിപണിയില്‍ ന്യായ വില ഉറപ്പാക്കുന്നതിനായി  തുടങ്ങുന്ന സപ്ലൈക്കോ ഓണം ഫെയര്‍ ഇന്ന് (6) മുതല്‍. പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് പാരിഷ് ഹാളിന് എതിര്‍വശത്തുള്ള കിഴക്കേടത്ത് ബില്‍ഡിംഗില്‍ വൈകിട്ട്...
- Advertisment -

Most Popular

- Advertisement -