Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപതിമൂന്നുകാരിയെ പീഡിപ്പിച്ച്...

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക്  ജീവപര്യന്തവും 3,85,000 രൂപ പിഴയും

പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് ഒന്ന് കോടതി. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും രജിസ്റ്റർ ചെയ്ത കേസിൽ കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷ്(48)നെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. 2021 നവംബർ 5 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി ജി പി  ജയകൃഷ്ണന്റേതാണ് വിധി.

2021 മാർച്ച്‌ ഒന്നുമുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  കേസ് രജിസ്റ്റർ ചെയ്തത് എസ് ഐ വി എസ് കിരണും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കോന്നി പോലീസ് ഇൻസ്‌പെക്ടർ ജി അരുണുമായിരുന്നു

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ . ജെയ്സൺ മാത്യുവും, സ്മിത പി ജോണും കോടതിയിൽ ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ ദുരന്തനിവാരണ സേന തിരുവല്ലായിൽ എത്തിച്ചേർന്നു.

തിരുവല്ല: ദേശീയ ദുരന്തനിവാരണ സേന ( എൻ ഡി ആർ എഫ് ) തിരുവല്ലായിൽ എത്തിച്ചേർന്നു. അടിയന്തര സാഹചര്യങ്ങൾ, നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന  ടീം കമാണ്ടർ വൈ.പ്രതീഷിന്റെ നേതൃത്വത്തിൽ എൻഡിആർഎഫ് ആരക്കോണം...

സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം വശീകരിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന യുവാവ്  പോലീസിന്റെ പിടിയിൽ

ചെങ്ങന്നൂര്‍: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം അവരെ വശീകരിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന യുവാവ് ചെങ്ങന്നൂര്‍ പോലീസിന്റെ പിടിയിലായി. ഇടുക്കി പീരുമേട് കൊക്കയാര്‍ രംബ്ലി വടക്കേമലയില്‍ തുണ്ടിയില്‍ വീട്ടില്‍ അജിത് ബിജു...
- Advertisment -

Most Popular

- Advertisement -