Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsകാരയ്ക്കൽ പേച്ചി...

കാരയ്ക്കൽ പേച്ചി അമ്മൻകോവിൽ പ്രതിഷ്ഠാ വാർഷികവും അമ്മൻകൊടമഹോത്സവവും നാളെ തുടങ്ങും

തിരുവല്ല: കാരയ്ക്കൽ പേച്ചി അമ്മൻകോവിൽ പ്രതിഷ്ഠാ വാർഷികവും അമ്മൻകൊടമഹോത്സവവും മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടക്കും. ഈ ദിവസങ്ങളിൽ രാവിലെ 4ന് പള്ളിയുണർത്തൽ, 5 ന് അഭിഷേകം, 5.30 ന് ഗണപതി ഹോമം, 6ന് ഉഷ:പൂജ, 12.30 ന് അന്നദാനം എന്നിവ ഉണ്ടാകും.

31 ന് രാവിലെ 9 ന് പ്രതിഷ്ഠാകലശം, 10 ന് കാൽനാട്ട് കർമ്മം, വൈകിട്ട് 7 ന് ദീപാരാധന, 7.30 കാപ്പ്കെട്ട്, 8.30 ന് അഴിയിടത്തുചിറ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും വഴിപാട് കരകം വരവ്

1 ന് രാവിലെ 9 ന് കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും വഴിപാട് കരകം വരവ്, വൈകിട്ട് 5 ന് പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ നിന്നും വഴിപാട് കരകം, കുംഭകൂടം താലപ്പൊലി എഴുന്നള്ളിപ്പ്, 8ന് ദീപാരാധന, 10ന് ഉത്രമേൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും ഊർകരകം എഴുന്നെള്ളിപ്പ്, പുലർച്ചെ 1ന് പടുക്ക പൂജ, പൊങ്കൽ, ഗുരുതി, ആഴി, 5ന് മഞ്ഞൾ നീരാട്ട് തുടർന്ന് പ്രസാദ വിതരണം, കുടിയിരിപ്പ്.

ഏപ്രിൽ 8 ന് രാവിലെ 9 ന് കലശാഭിഷേകം, വൈകിട്ട് 7 ന് ദീപാരാധന എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെസ്സി വിവാദത്തിൽ ജിഎസ്ടി പിരിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരേ നടപടി

തിരുവനന്തപുരം : ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രചാരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ജിഎസ്ടി പിരിക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരേ നടപടി.കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്ക് ഉൾപ്പെടെ ജിഎസ്ടി കമ്മീഷണർ മെമ്മോ നൽകി. അർജന്റീന ടീമിനെ...

മാർത്തോമ്മാ കോളേജിൽ അന്താരാഷ്ട്ര വനദിനം

തിരുവല്ല: മാർത്തോമ്മാ കോളേജിൽ അന്താരാഷ്ട്ര വനദിനം, വനസംരക്ഷണ പ്രതിജ്ഞാ ദിനമായി ആചരിച്ചു. ആലുക്കാസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ വിതരണവും മാർത്തോമാ കോളജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി ടി കെ ഉദ്ഘാടനം ചെയ്തു. കോളേജ്  ട്രഷറാർ ...
- Advertisment -

Most Popular

- Advertisement -