Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅവകാശികൾ എത്താതെ...

അവകാശികൾ എത്താതെ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നു

അടൂർ : ഏറത്ത് പഞ്ചായത്ത്‌ ഓപ്പൺ സ്റ്റേജിൽ വർഷങ്ങളായി കഴിഞ്ഞുകൂടിയ 52 കാരനായ പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹം അവകാശികൾ എത്താത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്നു. പശ്ചിമ ബംഗാൾ സിലിഗുഡി സ്വദേശി ലംബു എന്ന ഗൗത(52)മിനെ ഈ ഫെബ്രുവരി പകുതിയോടെ ഓപ്പൺ സ്റ്റേജിനു സമീപംഅവശനിലയിൽ കാണപ്പെടുകയും, നാട്ടുകാർ മങ്ങാടുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

സ്ഥിതി മോശമായതിനാൽ പിന്നീട് അടൂർ ജനറൽ ആശുപത്രിയിലേക്കും, അവിടെനിന്നും മാർച്ച്‌ ഒന്നിന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

എന്നാൽ അവിടെ ചികിത്സക്കിടെ മരണപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അടൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

185 സെന്റിമീറ്റർ ഉയരം, കനം കുറഞ്ഞ ശരീരം, കറുത്ത നിറം, കറുത്ത മുടി, പരന്ന മുഖം. വലത് തുടയുടെ മുകൾ ഭാഗത്ത് കറുത്ത മറുക്, നാഭിയുടെ വലത് ഭാഗത്ത് കറുത്ത മറുക് എന്നിവയാണ് അടയാളവിവരം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത ഏതെങ്കിലും നമ്പരിൽ ബന്ധപ്പെടുക,അടൂർ പോലീസ് സ്റ്റേഷൻ 04734  224829, എസ് ഐ അടൂർ 9497345431 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാനത്തിലെ മര്‍ദ്ദനം : ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണം

തിരുവനന്തപുരം : ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ പരാതി എസ്ഐടി അന്വേഷിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. എസിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയായിരിക്കും അന്വേഷണം നടത്തുക....

പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഇന്ന്

ചങ്ങനാശ്ശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ  പത്ത് നാൾ നീണ്ടു നിന്നിരുന്ന  തിരുവുത്സവത്തിന് ഇന്ന് കൊടിയിറങ്ങും. തന്ത്രി കുഴിക്കാട്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, മേൽശാന്തി ഈശ്വരൻ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം...
- Advertisment -

Most Popular

- Advertisement -