Wednesday, May 27, 2026
No menu items!

subscribe-youtube-channel

HomeNew Delhiനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളി. എല്ലാ കേസുകളും സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. നിലവിൽ കേസ് അന്വേഷിക്കുന്ന സംഘം ആത്മഹത്യാപ്രേരണക്കുറ്റം ഉൾപ്പെടെയാണ് അന്വേഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതിയുടെ സിം​ഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയതിന് പിന്നാലെയായിരുന്നു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിന്ദു ഏകതാസമ്മേളനം ജനുവരി 14 മുതല്‍

തൃശൂര്‍ : വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ യുവതീ യുവാക്കളെ സംഘടിപ്പിച്ച് ഹിന്ദു ഏകതാസമ്മേളനം സംഘടിപ്പിക്കുവാന്‍ മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ യോഗം തീരുമാനിച്ചു. യുവാക്കള്‍ക്കായി ഭാരതീയ സംസ്‌കൃതിയെ സംബന്ധിച്ച വ്യത്യസ്ത...

ശബരിമലയിൽ എൻഡിആർഎഫ് രക്ഷാകവചം : ഇതുവരെ 150-ഓളം തീർഥാടകരെ ആശുപത്രിയിലെത്തിച്ചു

ശബരിമല: നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്)  സേവനം ശബരിമല തീർഥാടനത്തിന് എത്തുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ഇതിനോടകം സന്നിധാനത്തും നടപ്പന്തലിലുമായി ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട 150-ഓളം തീർഥാടകർക്ക് എൻഡിആർഎഫ് സേവനമുറപ്പാക്കി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -