Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകഞ്ചാവ് പിടികൂടി...

കഞ്ചാവ് പിടികൂടി : ബീഹാർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

തിരുവല്ല : ജില്ലാ പോലീസ് ഡാൻസാഫ് സംഘവും തിരുവല്ല പോലീസും ചേർന്ന് കഴിഞ്ഞദിവസം തിരുവല്ലയിൽ നടത്തിയ പരിശോധനയിൽ  കഞ്ചാവ് പിടികൂടി. ചൊവ്വാഴ്ച്ച രാത്രി 10.15 ന്  13 ഗ്രാം കഞ്ചാവുമായി   തിരുവല്ല  വള്ളംകുളം നന്നൂർ  കാരുവള്ളി എച്ച് എസ്സിന് സമീപം കുഴിക്കാല തടത്തിൽ വീട്ടിൽ സുരേഷ്(50) ആണ് അറസ്റ്റിലായത്.

ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ വെള്ള പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്റെ മേൽനോട്ടത്തിൽ എസ് ഐ ജി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ തുടർനടപടികൾ ചെയ്തു. എസ് സി പി ഓ ഷാനവാസും നടപടികളിൽ പങ്കാളിയായി.
       
പത്തനംതിട്ട പ്രൈവറ്റ് ബസ്റ്റാന്റിന് സമീപത്തു നിന്നും  ബുധനാഴ്ച്ച രാത്രി 9.30 ന് ബീഹാർ ഗയ ജില്ലയിൽ  രഗനിയ എന്ന സ്ഥലത്ത് ജഗത് യാദവ് മകൻ മുന കുമാർ(20) കഞ്ചാവുമായി  പിടിയിലായി. ഇയാളിൽ നിന്നും കടലാസിൽ പൊതിഞ്ഞ നിലയിൽ 5 ഗ്രാം കഞ്ചാവ് ജില്ലാ ഡാൻസാഫ് ടീമും പത്തനംതിട്ട പോലീസും ചേർന്ന്  നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തു. പത്തനംതിട്ട എസ് ഐ കെ ആർ രാജേഷ് കുമാർ, സി പി ഓമാരായ അഷർ മാത്യു, ഹരിദാസ് എന്നിവർ  പോലീസ് നടപടികളിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ടു വരണം : കേരള കോൺഗ്രസ്

തിരുവല്ല : മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനു കേരളം – തമിഴ്നാട് സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്താനും അഭിപ്രായ സമന്വയത്തോടെ പുതിയ ഡാം നിർമിക്കുന്നതിന് സാഹചര്യമൊരുക്കാനും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി കേന്ദ്ര...

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : മാർച്ച് 05 മുതൽ 07 വരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന...
- Advertisment -

Most Popular

- Advertisement -