Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeSpiritualകാലു കഴുകൽ...

കാലു കഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടത്തപ്പെട്ടു

തിരുവല്ല : മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസനത്തിന്റെ പെസഹായുടെ കാലു കഴുകൽ ശുശ്രൂഷയും, വിശുദ്ധ കുർബാനയും ആലംതുരുത്തി സെന്റ് മേരിസ് ദൈവാലയത്തിൽ വച്ച് മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവല്ല അതിഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തിൽ അഭിവന്ദ്യ ഡോ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു.

എംസിഎ തിരുവല്ല ആദിഭദ്രാസന പ്രസിഡന്റ്‌, മേഖലയിൽ നിന്നുള്ള പ്രസിഡണ്ടുമാർ അടക്കം ഉള്ളവരുടെ കാലുകൾ കഴുകി ആയിരിന്നു ശുശ്രൂഷ നടത്തപ്പെട്ടത്. തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറൽ ഫാ ഡോ ഐസക് പറപ്പള്ളിൽ, MCA തിരുവല്ല അതിഭദ്രാസന വൈദിക ഉപദേഷ്ടാവ് ഫാ മത്തായി മണ്ണൂർ വടക്കേതിൽ, നിരണം മേഖല വികാരി ഫാ സ്കറിയ വട്ടമറ്റം, ഫാ ജോൺ തോമസ്, ഫാ ജോസ് കല്ലുമാലിക്കൽ, ഫാ അലക്സ്‌ കണ്ണമല, ഫാ ജോസഫ് കരിപ്പായിൽ, ഫാ ജോൺ പടിപ്പുര, ഫാ രഞ്ജിത് മടത്തറമ്പിൽ, ഫാ എബ്രഹാം പരിയാരത്തിൽ അതിഭദ്രാസന പ്രസിഡണ്ട് ബിജു പാലത്തിങ്കൽ, അതിഭദ്രാസന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോൺ, മേഖലാ പ്രസിഡണ്ടുമാരായ ബെന്നി സ്കറിയ, അഭിലാഷ് ജോസഫ്, എബ്രഹാം തോമസ്, ഷിജു കെ ജെ, ബിജു ജോർജ്‌, ഷാജി പൂചേരിൽ, അലക്സ്‌ വർഗീസ്, ആലംത്തുരുത്തി സെന്റ് മേരീസ്‌ ഇടവകാംഗങ്ങളായ ജോസ് വി ചെറി, എം ഒ വർഗീസ്, യോഹന്നാൻ മാതുള്ള, ജോജി വി ചെറി, വിനോദ് വർഗീസ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

കൊച്ചി : തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും. ബാർ കൗൺസിലിന്‍റെ മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം...

എഡിജിപി അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം : ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു .കേസ് അട്ടിമറിക്കാൻ ചില കീഴുദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് അജിത്കുമാർ ഇടപെടൽ നടത്തിയെന്ന സംസ്ഥാന പൊലീസ്...
- Advertisment -

Most Popular

- Advertisement -