Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalകശ്മീരിൽ വിനോദസഞ്ചാരികൾക്കു...

കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം

ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ഇരുപതിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം .ഉച്ചയ്‌ക്ക് 2:30 ഓടെയാണ് സംഭവം. പെഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ട്രക്കിം​ഗിന് എത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഒരു കൂട്ടം ഭീകരവാദികൾ വെടിയുതിർത്തത്. രാജസ്ഥാനിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്കാണ് പരുക്കേറ്റത്.

പെഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയുള്ള ബൈസരൻ പുൽമേടിൽ കാൽനടയായോ കുതിര സവാരിയിലൂടെയോ മാത്രമേ എത്താൻ കഴിയൂ.പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ആക്രമണത്തെ അപലപിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് പറഞ്ഞു.അമിത് ഷാ ഇന്ന് വൈകിട്ട് ശ്രീനഗറിലേക്ക് പുറപ്പെടും.സൗദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ  പരിപാലനം ഉറപ്പുവരുത്തണമെന്ന്  അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല...

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭ്യമാകുന്ന ജില്ലയിലെ ആശുപത്രികള്‍

പത്തനംതിട്ട : മഴക്കാലമായതോടെ വീടിന്റെ പരിസരത്തും ചുറ്റുപാടിലും സ്ഥാപനപരിസരങ്ങളിലും പാമ്പുകള്‍ കാണാനുളള സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം . ജില്ലയിലെ ഏഴു പ്രധാന ആശുപത്രികളില്‍ പാമ്പുകടിയേറ്റാല്‍ നല്‍കുന്ന...
- Advertisment -

Most Popular

- Advertisement -