Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNews9 കാരിയോട് ലൈംഗികാതിക്രമം...

9 കാരിയോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക്  3 വർഷം കഠിനതടവും പിഴയും

പത്തനംതിട്ട : ജില്ലയിൽ എത്തിയ  പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ വയോധികന്  3 വർഷം കഠിനതടവും   അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗസ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ്.മലപ്പുറത്തു നിന്നും അച്ഛനൊപ്പം ജില്ലയിൽ എത്തിയ കുട്ടിക്കാണ് ഒപ്പം വന്ന ബന്ധുവിൽ നിന്നും ദുരനുഭവമുണ്ടായത്.മലപ്പുറം പൂക്കോട് പാങ്ങ് സൗത്ത് പി ഓയിൽ നെല്ലാട് വീട്ടിൽ സുബ്രഹ്മണ്യൻ (63)ആണ് ശിക്ഷിക്കപ്പെട്ടത്.
     
2023 ഡിസംബർ 22 ന്  പുലർച്ചെ 3 മണിക്ക് ആയിരുന്നു ലൈംഗികാതിക്രമം. കുട്ടിയുടെ പിതാവ് ശുചിമുറിയിൽ പോയ സമയത്ത് മടിയിൽ പിടിച്ചിരുത്തിയശേഷം കുട്ടിയെ ഇയാൾ  അതിക്രമത്തിന് വിധേയയാക്കുകയായിരുന്നു.

തുടർന്ന് പിതാവ് മലപ്പുറം കുളത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, പ്രതിക്കെതിരെ അവിടെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവം നടന്നത് ഇവിടായതിനാൽ പമ്പ പോലീസിൽ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ  കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

അന്നത്തെ എസ് ഐ ബി എസ് ആദർശ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട്, അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന് പമ്പ എസ് ഐ ആയിരുന്ന ജെ രാജനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി  പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്  റോഷൻ തോമസ് ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലായിൽ പതിനേഴുകാരിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ

തിരുവല്ല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രലോഭിപ്പിച്ച് താമസസ്ഥലത്ത് നിന്നും കടത്തിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ  നിധിൻ സുരേഷ്(23)...

പത്തനംതിട്ടയിലെ അപകട മരണത്തിൽ ദുരൂഹത: കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി സൂചന

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സംശയം .അമിത വേഗതയിൽ‌ എത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായാണ് പൊലീസിന് നിഗമനം . തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ...
- Advertisment -

Most Popular

- Advertisement -