Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകാർ പിക്കപ്പ് വാനിലിടിച്ച്...

കാർ പിക്കപ്പ് വാനിലിടിച്ച് അദ്ധ്യാപിക മരിച്ചു

കോഴഞ്ചേരി : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാർ ഓടിച്ചിരുന്ന അദ്ധ്യാപിക മരിച്ചു. ആറന്മുള കാലായിൽ ഡോ.തോമസ് ജോർജിന്റെ (പ്രിൻസിപ്പൽ, എംബിറ്റ്സ് എഞ്ചി. കോളേജ്, നെല്ലിമറ്റം കോതമംഗലം) ഭാര്യ റെസി ടൈറ്റസ്(52) ആണ് മരിച്ചത്. പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് സ്കൂൾ അദ്ധ്യാപികയാണ്.

ഇന്ന് രാവിലെ  ആറിന് പുല്ലാട് -മല്ലപ്പള്ളി റോഡിൽ വെണ്ണിക്കുളത്തിന് സമീപം പാട്ടക്കാലയിൽ വച്ചാണ് അപകടം നടന്നത് .കാർ വെണ്ണിക്കുളത്ത് നിന്നും പുല്ലാട് ഭാഗത്തേക്ക് വരികയായിരുന്നു. കോഴികളെയും കൊണ്ടു വന്ന നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലാണ് കാറിടിച്ചത് .കോയിപ്രം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. പത്തനംതിട്ട തുണ്ടുപറമ്പിൽ പ്രഫ. ടി. എസ്. ടൈറ്റസിൻ്റെ യും, ആനി ജോർജിന്റെയും മകളാണ് പരേത

മക്കൾ : കിരൺ (പ്രൈസ് വാട്ടർ ഹൗസ് കൂപേഴ്സ് ബെംഗളൂരു) അജയ് (ടി സി എസ്, തിരുവനന്തപുരം)

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

തിരുവല്ല: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 30 (സി.എം.എസ് ഗേറ്റ്) നവംബര്‍ നാലിന് രാവിലെ ആറ് മണി മുതല്‍ നവംബര്‍ എട്ടിന് വൈകിട്ട് ആറ് മണി വരെ...

ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്.വെർച്വൽ ക്യൂ മാത്രം മതിയെന്നാണു നിലവിലെ തീരുമാനമെന്നും സ്പോട്ട് ബുക്കിം​ഗിന്റെ കാര്യത്തിൽ സർക്കാരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -