Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ തുറമുഖ...

ഇറാൻ തുറമുഖ സ്ഫോടനം : മരണം 18 ആയി

ടെഹ്‌റാൻ : ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖ ന​ഗരത്തിലുണ്ടായ സ്ഫോടനത്തിൽ മരണം 18 ആയി. സ്ഫോടനത്തിൽ 750ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഹൊർമോസ്ഗൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസിനു തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ് സ്ഫോടനമുണ്ടായത്. രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിൽ ഇറാൻ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. സ്ഫോടനത്തിന് പിന്നാലെ തുറമുഖത്തിന്‍റെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. സ്ഫോടനത്തിൽ പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണത്തിന് അധിക സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ്...

കോഴിക്കോട്ട് വയോധികരായ സഹോദരിമാർ വീട്ടിൽ മരിച്ച നിലയിൽ : സഹോദരനെ കാണാനില്ല

കോഴിക്കോട് : കോഴിക്കോട്ട് വയോധികരായ രണ്ട് സഹോദരിമാർ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .കോഴിക്കോട് തടമ്പാട്ടുത്താഴത്ത് ശ്രീജയ(71), പുഷ്പലളിത(66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ഇളയസ ഹോദരന്‍...
- Advertisment -

Most Popular

- Advertisement -