Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaസമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ...

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ:  ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു

ആറന്മുള : സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചതായുള്ള പരാതിയെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലനയിൽ മത്സ്യ സ്റ്റാളിലെ തൊഴിലാളിയായ അസം സ്വദേശി എദിഷ് അലി ( 26) ആണ് അറസ്റ്റിലായത്.

ബി ജെ പി ആറന്മുള നിയോജകമണ്ഡലം പ്രസിഡൻ്റ് ദീപ ജി. നായരുടെ പരാതിയെ തുടർന്നാണ് നടപടി. ആറന്മുള നാൽക്കാലിക്കൽ പാലത്തിന് സമീപം വല്ലന സ്വദേശി മുജീബ് നടത്തുന്ന മത്സ്യ സ്റ്റാളിലെ ജീവനക്കാരനാണ് എ ദിഷ് അലി. ഫെയ്സ് ബുക്കിൽ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും പ്രധാനമന്ത്രി അടക്കമുള്ളവരെ മൃഗങ്ങളോടുപമിച്ചും നിരന്തരം പോസ്റ്റുകൾ ഇട്ടതിനെ തുടർന്ന് ബിജെപി ആറന്മുള പോലീസിന് പരാതി നൽകുകയായിരുന്നു.

എർഷാദ് അലി വ്യാജ തിരിച്ചറിയൽ കാർഡുമായി ഇവിടെ കഴിയുന്ന  പാക്കിസ്ഥാൻ സ്വദേശിയാണോ എന്നു സംശയിക്കുന്നതായും ദീപാ ജീ നായർ പറഞ്ഞു. ഇയാൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ബിജെപി ശക്തമായ സമരപരിപാടികൾക്ക് രുപം നൽകുമെന്നും ദീപ ജി നായർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results :10-02-2026 Sthree Sakthi SS-506

1st Prize Rs.1,00,00,000/- SF 619712 (ERNAKULAM) Consolation Prize Rs.5,000/- SA 619712 SB 619712 SC 619712 SD 619712 SE 619712 SG 619712 SH 619712 SJ 619712 SK 619712...

നെൽകൃഷി മേഖയിലെ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം അപ്പർകുട്ടനാട് സന്ദർശിച്ചു

തിരുവല്ല : നെൽക്കൃഷി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര ഉദ്യോഗസ്ഥ സംഘം അപ്പർ കുട്ടനാട് മേഖലയിലെത്തി. ചാത്തങ്കരി പാടശേഖരം, ചാത്തങ്കരി- മേപ്രാൽ തോട് എന്നിവിടങ്ങളാണ് സന്ദർശിച്ചത്. കേന്ദ്ര കൃഷി ജോയിന്റ് സെകട്ടറി എസ്....
- Advertisment -

Most Popular

- Advertisement -