Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsപേവിഷബാധയേറ്റ് ചികിത്സയിലിരുന്ന...

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന എഴ് വയസുകാരി മരിച്ചു

തിരുവനന്തപുരം : പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷബാധറ്റ എഴ് വയസ്സുകാരി മരിച്ചു.പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്.

ഏപ്രിൽ 8നാണ് നിയയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലും പുനലൂർ താലൂക്ക് ആശുപത്രിയിലും വച്ച് കുട്ടിക്ക് 3 ഡോസ്‌ വാക്സീൻ എടുത്തിരുന്നു. എന്നാൽ 29ന് കുട്ടിക്ക് പനി ബാധിക്കുകയും പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല. കുട്ടിയുടെ അമ്മയോട് ക്വാറന്റീനിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.

ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം മൂന്നായി.ഏപ്രിൽ 9നു പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), ഏപ്രിൽ 29നു മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത:  ജാഗ്രതാ നിർദേശം

ആലപ്പുഴ: മെയ് 05 മുതൽ 07 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കൂടാതെ 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30...

രാജ്യം കൈവരിച്ച വലിയ പരിവര്‍ത്തനങ്ങളുടെയും മാറ്റങ്ങളുടെയും കേന്ദ്രബിന്ദു പാവപ്പെട്ടവരുടെ ക്ഷേമമാണ്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ രാജ്യം കൈവരിച്ച വലിയ പരിവര്‍ത്തനങ്ങളുടെയും മാറ്റങ്ങളുടെയും കേന്ദ്രബിന്ദു പാവപ്പെട്ടവരുടെ ക്ഷേമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പ്രധാനമന്ത്രി...
- Advertisment -

Most Popular

- Advertisement -