Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഫിലിപ്പോസ് മാർ...

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അനുസ്മരണം

തിരുവല്ല : സമന്വയ മത സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ നാലാമത് ചരമവാർഷികവും  അനുസ്മരണ യോഗവും നടത്തി.അനുസ്മരണ യോഗം ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായവർക്കു വേണ്ടി തൻ്റെ ജീവിതം മറ്റുള്ളവർക്ക് മാതൃകത്തിയ മഹാനായ വ്യക്തിത്വമായിരുന്നു ക്രിസോസ്റ്റം മെത്രാപ്പോലീത്തയെന്ന യോഗത്തിൽ അനുസ്മരിച്ചു. ലോകമെമ്പാടുമുള്ള ജനസമൂഹം ആദരവോടെയും, സ്നേഹേത്തോടെയും കണ്ടിരുന്ന മഹാനുഭാവൻ്റെ ധന്യമായ ജീവിതം എക്കാലത്തും സ്മരിക്കുന്ന ഒർമ്മകളായി നിലനിൽക്കുമെന്നു് ഉദ്ഘാടന പ്രസംഗത്തിൽ  പറഞ്ഞു.

സമന്വയ മത സൗഹൃദ വേദിക്ക് എന്നും മാർഗദർശിയായിരുന്നു ക്രിസോസ്റ്റം മെത്രാപ്പോലീത്തയെന്ന് അനുസ്മരണ പ്രഭാഷകൾ ഓർമപ്പെടുത്തി. യോഗത്തിൽ പ്രസിഡൻ്റ് ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.ഏബ്രഹാം മുളമൂട്ടിൽ, പി.എം.അനീർ, അഡ്വ.വർഗീസ് മാമ്മൻ, എം.സലീം, വിനോദ് തിരുമൂലപുരം, മാത്യൂസ് ജേക്കബ്‌, കെ.പ്രകാശ് ബാബു, ഷാജി തിരുവല്ല, ഷെൽട്ടൺ വി റാഫേൽ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയ തൊഴിലാളി മരത്തിന് മുകളിലിരുന്ന് മരിച്ചു.

പത്തനംതിട്ട: ശിഖരങ്ങൾ വെട്ടുന്നതിനായി മരത്തിൽ കയറിയ തൊഴിലാളി മരത്തിന് മുകളിലിരുന്ന് മരിച്ചു. കൊടുമൺ ചിരണിക്കൽ സ്വദേശി രാജനാണ് (65) മരത്തിന് മുകളിൽ വച്ച് മരിച്ചത്. ഹൃദയാഘാതമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാെവ്വ ഉച്ചക്ക്...

കനത്ത മഴ : മേട്ടുപ്പാളയം-ഊട്ടി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ഊട്ടി : റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.മൗണ്ടെയ്ന്‍ ട്രെയിന്‍ ട്രാക്കില്‍ കല്ലുകള്‍ വീണതോടെയാണ് മേട്ടുപ്പാളയം-ഊട്ടി റൂട്ടില്‍ ട്രെയിൻ സർവീസ് റദ്ദാക്കിയത്. കല്ലുകള്‍ പൂർണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാർക്ക്...
- Advertisment -

Most Popular

- Advertisement -