Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഭാര്യ ഭർത്താവിനെ...

ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പത്തനംതിട്ട : അട്ടത്തോട്ടിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.
അട്ടത്തോട് പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വദേശി രത്നാകരൻ (57) ആണ് മരിച്ചത്. ഞായർ അർധരാത്രിയിൽ നടന്ന സംഭവത്തിൽ ഭാര്യ ശാന്തയെ പമ്പ പൊലീസ് ഇന്നു പുലർച്ചെ അറസ്റ്റ് ചെയ്തു.
സ്ഥിരമായി മദ്യപിച്ച് എത്താറുള്ള രത്നാകരൻ ഭാര്യയുമായി വഴക്ക് പതിവാണെന്ന് സമീപ വാസികൾ പറഞ്ഞു

പതിവു പോലെ ഞായർ രാത്രിയിലും വഴക്ക് ഉണ്ടായി. ഈ സമയം ഭാര്യ ശാന്ത കമ്പി വടി ഉപയോഗിച്ച് രത്നാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പമ്പ പൊലീസ് പറഞ്ഞു. സമീപവാസികൾ നിലയ്ക്കലിലെ പി എച്ച്സിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരി -കവിയൂർ റോഡ് : സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി -കവിയൂർ റോഡിന്റെ പുനർ നിർമാണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ ആവശ്യപെട്ടു. ചങ്ങനാശ്ശേരി -കവിയൂർ റോഡ് പുനർ നിർമിക്കുക, ജൽ...

മണ്ഡല ചിറപ്പ്  ഉത്സവം

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ 42 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല ചിറപ്പ് ഉത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും പ്രഭാത പൂജകൾ, 6.30 ന് ദീപാരാധന എന്നിവ നടക്കും. ഡിസംബർ 28 ന് ...
- Advertisment -

Most Popular

- Advertisement -