Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലായിൽ പതിനേഴുകാരിയെ...

തിരുവല്ലായിൽ പതിനേഴുകാരിയെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ

തിരുവല്ല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രലോഭിപ്പിച്ച് താമസസ്ഥലത്ത് നിന്നും കടത്തിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം പൊടിയാടി വൈക്കത്തില്ലം വാഴപ്പറമ്പിൽ വീട്ടിൽ  നിധിൻ സുരേഷ്(23) ആണ് പിടിയിലായത്.

16 ന് പുലർച്ചെ 1.30 നാണ് പെൺകുട്ടിയെ കാണാതായത്. പരാതിയെത്തുടർന്ന് തിരുവല്ല പോലീസ്  കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിൽ രാവിലെ 10 ന് ഇരുവരെയും യുവാവിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.

പെൺകുട്ടിയെ താമസസ്ഥലത്തുനിന്നും പുലർച്ചെ സ്കൂട്ടറിൽ കയറ്റിയാണ് ഇയാളുടെ വൈക്കത്തില്ലത്തെ വീട്ടിലെത്തിച്ചത്. തുടർന്ന് ഇയാളുടെ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സമ്മതിച്ചു. തിരുവല്ല പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തിൽ വച്ച്, പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ  കെ എസ് ധന്യ കുട്ടിയുടെ മൊഴിയെടുത്തു.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷ് ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിരീക്ഷണത്തിൽ സൂക്ഷിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, പിന്നീട്  അറസ്റ്റും  രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery result 21/03/2024 : Karunya Plus KN 514

1st Prize Rs.8,000,000/- PF 171484 (MALAPPURAM) Consolation Prize Rs.8,000/- PA 171484 PB 171484 PC 171484 PD 171484 PE 171484 PG 171484 PH 171484 PJ 171484 PK...

പത്തനംതിട്ടയിൽ മിനി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾ മരിച്ചു

പത്തനംതിട്ട : ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് ഇടിച്ച് വഴിയരികിൽ നിന്ന തീർത്ഥാടകൻ മരിച്ചു.തമിഴ്‌നാട്ടിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട്...
- Advertisment -

Most Popular

- Advertisement -