Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ കാറ്റും...

ശക്തമായ കാറ്റും മഴയും : സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു

കൊച്ചി : ശക്തമായ കാറ്റിലും മഴയില്‍  കോഴിക്കോട്ടും ആലുവയിലും റെയില്‍വ ട്രാക്കിലേക്ക് മരം വീണതിനാൽ സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകി ഓടുന്നു.

ചെന്നൈ- മംഗളൂരു, കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍, തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസ്, അന്ത്യോദയ എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം മംഗള എക്‌സ്പ്രസ്, ഗുരുവായൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ്, തിരുവനന്തപുരം- നിലമ്പൂര്‍ രാജ്യറാണി എക്‌സ്പ്രസ്, അമൃത്സര്‍- കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് എന്നിവയാണ് വൈകി ഓടുന്നത്.

ഇന്നലെ കോഴിക്കോട് നല്ലളത്ത് റെയില്‍വേ ട്രാക്കിലേക്ക് മൂന്ന് മരങ്ങളാണ് കടപുഴകി വീണത്. ഇതിനെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം താളം തെറ്റിയത്.
പ്രദേശത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു.

ചില വീടുകളുടെ മേല്‍ക്കൂരയിലുള്ള ഷീറ്റുകള്‍ തകര്‍ന്ന് റെയില്‍വേ ട്രാക്കില്‍ വീണു. റെയില്‍വേയുടെ സ്ഥലത്തുള്ള മരങ്ങള്‍ തന്നെയാണ് കടപുഴകി വീണത്. ആലുവയില്‍ അമ്പാട്ടുകാവിലാണ് റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.

ഇതിനെ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അങ്കമാലിയിലും തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകൾ എറണാകുളത്തും  പിടിച്ചിട്ടു. ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് തീവ്രശ്രമം നടക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറ്റും മഴയും: ഉഴവൂരിൽ  ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യൂത തൂൺ വീണ് ഡ്രൈവർക്ക് ഗരുതര പരിക്ക്

കോട്ടയം: ഉഴവൂരിൽ ശക്‌തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വൈദ്യൂത തൂൺ വീണ് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൂവത്തുങ്കൽ മണിയാക്കുപാറ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ശക്തമായ കാറ്റിൽ ഉഴവൂർ- ആൽപ്പാറ റോഡിൽ മണിക്കൂറുകളോളം...

തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ. വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല. തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.  കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന്...
- Advertisment -

Most Popular

- Advertisement -