Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവെള്ളപ്പൊക്കദുരിതമനുഭവിക്കുന്ന പ്രദേശങ്ങളും...

വെള്ളപ്പൊക്കദുരിതമനുഭവിക്കുന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു

കോട്ടയം: കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്  ദേവസ്വം വകുപ്പുമന്ത്രി വി എൻ വാസവൻ.  അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുമാണ് മന്ത്രി സന്ദർശിച്ചത്.

വെള്ളം കയറി ദുരിതത്തിലായ സ്ഥലങ്ങളും കൃഷിനാശമുണ്ടായ പ്രദേശങ്ങളും  ജില്ലാ കളക്ടർ ജോൺ വി. സാമുവലിനും ജന പ്രതിനിധികൾക്കുമൊപ്പം സന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ക്യാമ്പിൽ കഴിയുന്നവരോട് സംസാരിച്ചു.

ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എല്ലാ ക്യാമ്പുകളിലും  പ്രത്യേകം വിലയിരുത്തി. അയ്മനം പി. ജോൺ മെമ്മോറിയൽ ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു  ആദ്യ സന്ദർശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : ആദ്യ നാല് മണിക്കൂറിൽ 25 ശതമാനം പോളിങ്

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ ആദ്യ നാല് മണിക്കൂറിൽ 25 ശതമാനം പോളിങ്. എറണാകുളത്തും ആലപ്പുഴയിലുമാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും ഇടുക്കിയിലുമാണ് താരമ്യേന കുറഞ്ഞ പോളിങ് ശതമാനം. മിക്ക...

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത .ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ...
- Advertisment -

Most Popular

- Advertisement -