Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsഓട്ടോ ഇടിച്ചിട്ട...

ഓട്ടോ ഇടിച്ചിട്ട സ്ക്കൂട്ടറിൽ സ്വകാര്യ ബസ് തട്ടി: ഒരാൾ അത്ഭുതമായി രക്ഷപ്പെട്ടു

തിരുവല്ല: തിരുവല്ല മാർക്കറ്റ് ജംഗ്ഷനിൽ ഓട്ടോ ഇടിച്ചിട്ട സ്ക്കൂട്ടറിലേക്ക് സ്വകാര്യ ബസിന്റെ മുൻഭാഗം തട്ടി കയറി. ഒരാൾ അത്ഭുതമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ മാർക്കറ്റ് ജംഷനിൽ ആയിരുന്നു സംഭവം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം റോഡിൽ നിന്നും പഴയ മീൻ മാർക്കറ്റ് റോഡിലേക്ക്  സംസ്ഥാന പാത കുറുകെ കടന്ന്  പോയ സ്കൂട്ടറിൽ കാവും ഭാഗത്തും നിന്നും വന്ന ഓട്ടോ ആദ്യം ഇടിക്കുക ആയിരുന്നു. ഇടിയിൽ വീണ സ്കൂട്ടററിൽ പിന്നാലെ വന്ന  സ്വകാര്യ ബസിന്റെ മുൻഭാഗം തട്ടി കയറി. സ്കൂട്ടറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയവർ ചേർന്ന് സ്വകാര്യ വാഹനത്തിന്റെ അടിയിൽ നിന്നും സ്കൂട്ടർ വലിച്ച് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു : ആംബുലൻസിൽ ഉപേക്ഷിച്ചു

തൃശ്ശൂർ : തൃശ്ശൂർ കയ്പമം​ഗലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു .കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമ സാദിഖിനെ പൊലീസ്...

സാന്ദ്ര തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി : നിർമാതാവ് സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസ് .പൊതുമദ്ധ്യത്തിൽ തന്നെ അപമാനിച്ചുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയതിന്റെ പേരിൽ സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും...
- Advertisment -

Most Popular

- Advertisement -