Thursday, July 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiകർദ്ദിനാൾ മാർ...

കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് റോമിലെ പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു

ന്യൂഡൽഹി: മലയാളിയായ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് റോമിലെ ചിർക്കോൺവല്ലാ സീയോനെ ആപ്പിയയിൽ പാദുവായിലെ വിശുദ്ധ അന്തോനീസിൻ്റെ നാമത്തിലുള്ള ഇടവക പള്ളിയുടെ സ്ഥാനിക ശുശ്രൂഷ ഏറ്റെടുത്തു. എല്ലാ കർദ്ദിനാളുമാർക്കും റോമിൽത്തന്നെ ഒരു സ്ഥാനിക ഇടവക ലഭിക്കുന്ന പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് റോമാ രൂപതയിലെ ഈ ദേവാലയം ലഭിച്ചത്.

ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ദിനമായ ഇന്നലെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. 1988ൽ ഇടവകയായ ഈ പള്ളിയിൽ റോഗേഷനിസ് റ്റ് സന്യാസസമൂഹത്തിലെ വൈദികരാണ് ശുശ്രൂഷ നിർവഹിക്കുന്നത്. 2012ൽ കർദ്ദിനാൾ ഡീക്കന്മാരുടെ സ്ഥാനിക ദേവാലയമായി തെരഞ്ഞെടുക്കപ്പെട്ട ഈ ഇടവക ഇതിനുമുമ്പ് മറ്റു രണ്ടു കർദ്ദിനാളുമാരുടെ സ്ഥാനിക ദേവാലയമായിരുന്നു. ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ കാൾ-ജോസഫ് റൗബർ 2023 വരെ സ്ഥാനിക ശുശ്രൂഷ നിര്‍വ്വഹിച്ചിരിന്നു.

ഫാ. അന്റോണിയോയാണ് ഇപ്പോൾ ഈ ഇടവകയിലെ വികാരി. ഇന്ത്യൻ സമയം ഇന്നലെ രാത്രി പത്തിന് വിശുദ്ധ കുർബാനയർപ്പണത്തോടെ നടന്ന സ്ഥാനമേറ്റെടുക്കൽ ശുശ്രൂഷയിൽ അദ്ദേഹത്തോടൊപ്പം മറ്റു കർദ്ദിനാളുമാരും മതാന്തര സംവാദത്തിനായുള്ള കാര്യാലയത്തിലെയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെയും പ്രതിനിധികളും ഉണ്ടായിരുന്നു.

മാർ കൂവക്കാട്ടിൻ്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും ചടങ്ങിൽ സന്നിഹിതനായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആംബുലൻസിൽ കോവിഡ് രോ​ഗിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട : കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം.1,08,000 രൂപ പിഴയും അടയ്‌ക്കണം. കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി...

വീണ്ടും ചക്രവാതചുഴി : ഒക്ടോബർ 15 വരെ മഴ തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത്  ഒക്ടോബർ 15 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിനും അതിനോടു ചേർന്ന വടക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. അതിനാൽ ഒക്ടോബർ...
- Advertisment -

Most Popular

- Advertisement -