Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKollamനടൻ മോഹൻലാൽ...

നടൻ മോഹൻലാൽ വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി

കൊല്ലം: നടൻ മോഹൻലാൽ വള്ളിക്കാവിലെ അമൃതപുരി ആശ്രമത്തിലെത്തി. അന്തരിച്ച അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാനാണ് ആശ്രമത്തിലെത്തിയത്. അമ്മാവന്റെ മരണ സമയത്ത് വിദേശത്തായിരുന്നതിനാൽ നാട്ടിലെത്തിയ ഉടനെ ബന്ധുക്കളെ കാണാൻ ആശ്രമത്തിൽ എത്തുകയായിരുന്നു.

നിർമ്മാതാവും നടനും കൂടിയായ ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. അമൃതപുരി ആശ്രമത്തിലെ മുതിർന്ന അന്തേവാസികളിൽ ഒരാളായിരുന്നു അന്തരിച്ച ഗോപിനാഥൻ നായർ. ആശ്രമത്തിലെത്തിയ അമ്മയുടെ പ്രിയ ശിഷ്യനെ അനന്തപുരിയിലെ മുതിർന്ന സന്യാസിമാർ ചേർന്ന് സ്വീകരിച്ചു.

ഗോപിനാഥൻ നായരുടെ ഭാര്യ രാധാ ഭായി, മകൾ ഗായത്രി, മരുമകൻ രാജേഷ്, ചെറുമകൾ ദേവിക എന്നിവരെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു.  കുടുംബത്തോടൊപ്പം ചെലവഴിച്ച ലാൽ  മാതാ അമൃതാനന്ദമയി ദേവിയെ കണ്ടു അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് കനത്ത മഴ : എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് കനത്ത മഴ. എട്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ്.പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾക്ക് യെല്ലോ...

ഇമ്രാൻഖാന്റെ മരണവാർത്ത നിഷേധിച്ച് ജയിൽ അധികൃതർ

ഇസ്ലമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് ജയിൽ അധികൃതർ .ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന അദിയാല ജയിൽ അധികൃതർ അറിയിച്ചു...
- Advertisment -

Most Popular

- Advertisement -