Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമലയിലെ പുതിയ...

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിന്റെ  ഉത്തരം വയ്പ്പ്  നടന്നു

ശബരിമല: ശബരിമല സന്നിധാനത്ത് നവഗ്രഹങ്ങൾക്കായി നിർമ്മിക്കുന്ന പുതിയ ശ്രീകോവിലിന്റെ  ഉത്തരം വെപ്പ് ചടങ്ങ് നടന്നു. ഇന്ന് (വ്യാഴം)  ഉച്ചയ്ക്ക്   11. 58  നും 12 . 20 നും  ഇടയിലുള്ള  മുഹൂർത്തത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്   ഉത്തരം  വയ്പ്പ്  ചടങ്ങ് നിർവഹിച്ചു.

മാളികപ്പുറത്തിന് സമീപമാണ് പുതിയ ശ്രീകോവിൽ ഒരുങ്ങുന്നത്. നേരത്തെ ഉണ്ടായിരുന്ന നവഗ്രഹങ്ങളുടെ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ദേവപ്രശ്നവിധിയിൽ പറഞ്ഞതനുസരിച്ചാണ് പുതിയ ശ്രീ കോവിലിന്റെ നിർമ്മാണം. തേക്കിൻ  തടിയും  ചെമ്പ് തകിടും  കല്ലും  ഉപയോഗിച്ചാണ്  നിർമ്മിക്കുന്നത്.

ചടങ്ങിൽ ശബരിമല എക്സിക്യൂട്ടീവ്  എഞ്ചിനീയർ  ശ്യാമപ്രസാദ്, ശബരിമല അഡ്മിനിസ്ട്രേറ്റ് ഓഫീസർ ബിജു വി നാഥ്,  അസി.എക്സിക്യൂട്ടീവ്  ഓഫീസർ  ശ്രീനിവാസ്,  അസി. എഞ്ചിനിയർമാരായ  മനോജ്കുമാർ,  സുനിൽകുമാർ,  ക്ഷേത്ര  ശിൽപി   മഹേഷ് പണിക്കർ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ അദാലത്ത് : ഇതുവരെ ലഭിച്ചത് 800 ഓൺലൈൻ പരാതികൾ

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയിൽ 22ന്  നടക്കുന്ന തദ്ദേശ അദാലത്തിലേക്ക് ഓൺലൈനായി ഇതുവരെ ലഭിച്ച അപേക്ഷകൾ എണ്ണൂറോളം. ജില്ലയിലെ അദാലത്ത് ...

തൊഴിലാളി ആത്മഹത്യ : വ്യാവസായിക വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

തിരുവല്ല : വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവിന്റെ മണ്ഡലത്തിലെ ഇരുമ്പനം ട്രാക്കോ കേബിൾ കമ്പനി യിൽ പതിനൊന്നു  മാസമായി ശമ്പളം മുടങ്ങിയത് കാരണം തൊഴിലാളി പി.ഉണ്ണി ആത്മഹത്യ ചെയുവാനിടയായ സംഭവത്തിൽ സമാന...
- Advertisment -

Most Popular

- Advertisement -