Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiട്രെയിൻ ടിക്കറ്റ്...

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു: ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എസി ക്ലാസുകളുടെ നിരക്ക് വർധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും.

500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല. 2025 ജൂലൈ 1 മുതൽ ആരംഭിക്കുന്ന തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു. തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാർ നിർബന്ധമാക്കി തെന്നാണ് വിശദീകരണം.

01-07-2025 മുതൽ തത്കാൽ സ്കീം പ്രകാരമുള്ള ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് വഴി ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂവെന്ന് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആഴ്ചതോറുമുള്ള വിര്‍ച്വല്‍ തൊഴില്‍ മേളകള്‍

പത്തനംതിട്ട : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നാളെ (10) ശനിയാഴ്ച തോറുമുള്ള തൊഴിൽ മേളകള്‍ പുനരാരംഭിക്കുന്നു. ജില്ലയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായിട്ടാണ് ഈ വിര്‍ച്വല്‍ തൊഴിൽ മേളകള്‍ നടക്കുന്നത്. നിലവിലുണ്ടായിരുന്ന...

പെണ്‍കുട്ടിയെ പ്രണയം നടിച്ച്  ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ആണ്‍സുഹൃത്ത് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കൂട്ടുകാരന് കൈമാറുകയും ഇയാള്‍ പെണ്‍കുട്ടിയെ...
- Advertisment -

Most Popular

- Advertisement -