Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKottayamബിന്ദുവിന്റെ മകൾ...

ബിന്ദുവിന്റെ മകൾ നവമിയെ ചികിത്സയ്ക്കായി വീണ്ടും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിട ഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാക്കുന്ന് മേൽപോത്ത് കുന്നേൽ ഡി. ബിന്ദുവിൻ്റെ മകൾ നവമിയെ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു . ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നവമിയെ സന്ദർശിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. നവമിക്ക് സർക്കാർ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.നവമിയുടെ കഴുത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞു വീണ് ബിന്ദു മരിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി എം കിസാൻ പദ്ധതി: വിതരണം ഇന്ന്

ന്യൂഡൽഹി: പി എം കിസാൻ പദ്ധതിയുടെ 17 - മത് ഗഡു വിതരണം ഇന്ന് തുടങ്ങും. യുപിയിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 9. 26 കോടി കർഷകരുടെ...

എസ്എഫ്ഐ നടത്തിയത് ആക്രമണം;രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്:ഗവർണ്ണർ

തിരുവനന്തപുരം:എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ലെന്നും ആക്രമണമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. കേന്ദ്രത്തിനും വിവരം ലഭിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയെ താൻ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. സമാധാനപരമായി...
- Advertisment -

Most Popular

- Advertisement -