Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവയോജന സംരക്ഷണ...

വയോജന സംരക്ഷണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മുതിര്‍ന്ന പൗരന്‍മാരുടെ പരിചരണവും അവകാശ സംരക്ഷണവും നിയമമാക്കുന്നതിനുള്ള ബില്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഏതാനും അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളോടെ ബില്‍ സബ്‌ജക്‌ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ടു വച്ച തെരഞ്ഞെടുപ്പു വാഗ്‌ദാനങ്ങളിലൊന്നായ ഈ ബില്‍ അവതരിപ്പിക്കുന്നത് തികഞ്ഞ അഭിമാനത്തോടെയാണെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി ബില്‍ അവതരണത്തിലേക്കു കടന്നത്.

ഈ ബില്‍ പാസാകുന്നതോടെ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ കാര്യത്തില്‍ കേരളം ലോകത്തിനു മാതൃകയാകുകയാണ്. ഇന്ത്യയില്‍ ആദ്യമായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു പ്രത്യേക വകുപ്പുണ്ടാക്കിയത് കേരളമാണ്.  ജനസംഖ്യാ പരമായി കേരളത്തില്‍ വിലയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഡിമോഗ്രാഫിക് ഡിവിഡൻ്റ് എന്ന് നമ്മള്‍ അവകാശപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം ചുരുങ്ങുകയാണ്.

എസ്എസ്എല്‍സി പരീക്ഷ എത്ര കുട്ടികളെഴുതുന്നുണ്ട്, എത്ര കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരുന്നുണ്ട് എന്നു നോക്കിയാല്‍ ഈ വ്യത്യാസം അറിയാന്‍ സാധിക്കും. ഇതിനൊപ്പം വന്‍ തോതില്‍ ചെറുപ്പക്കാര്‍ പുറത്തേക്ക് വിദ്യാഭ്യാസത്തിനു മറ്റു കാര്യങ്ങള്‍ക്കുമായി പോകുന്നു. അതേ സമയം നമ്മുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കുകയുമാണ്. ബില്ലിലൂടെ കൊണ്ടു വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള വകുപ്പ് പൂര്‍ണമായും ക്ഷേമ കാര്യങ്ങള്‍ക്കുള്ളതാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അതില്‍ ക്ഷേമം ഒരു ഘടകം മാത്രമാണ്. പ്രധാനം സില്‍വര്‍ ഇക്കോണമിയാണ്.60 വയസു കഴിഞ്ഞ ആളുകളുടെ ജീവിത പരിചയവും ജ്ഞാനവും നമ്മുടെ സമൂഹത്തിൻ്റെ പുരോഗതിക്കായി മാറ്റണം.

ചില രാജ്യങ്ങളില്‍ 60 കഴിഞ്ഞ അധ്യാപകരെ റിട്ടര്‍ ചെയ്യാന്‍ അനുവദിക്കാറില്ല. അവരുടെ അറിവ് അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തിനാകെയുള്ള നഷ്ടമായാണ് അവര്‍ കണക്കാക്കുന്നത്. നമുക്ക് അതിനുകഴിയില്ല. പക്ഷേ അവരുടെ സേവനം നമുക്ക് പ്രയോജനപ്പെടുത്താനാകണം. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്ന സംരംഭകര്‍ക്ക് ആവശ്യമായ സാങ്കേതിക ജ്ഞാനം ഈ വിഭാഗത്തില്‍ നിന്നു പ്രദാനം ചെയ്യാന്‍ നമുക്ക് സാധിക്കും.

ഇവരുടെ സേവനം സംസ്ഥാനത്തിനു വേണ്ടി പ്രയോജനപ്പെടുത്താന്‍ ന്യൂതനമായ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. പലവിധ സഹായം ആവശ്യമുള്ളവരുടെ ഡേറ്റ സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. എല്ലാ വാര്‍ഡുകളിലും മുതിര്‍ന്ന പൗരന്‍മാരുടെ പരിചരണത്തിനായി അയല്‍ക്കൂട്ടം മാതൃകയില്‍ ഒരു യൂണിറ്റ് രൂപീകരിക്കും. ഒരു മുതിര്‍ന്ന പൗരനും ഒറ്റയ്ക്കാണെന്ന തോന്നലില്ലാതാക്കണം. അവരുടെ സംരക്ഷണവും പരിചരണവും അവരുടെ അവകാശമാക്കി മാറ്റുകയാണ് ബില്ലിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി പ്രീമിയം ബസ് അപകടത്തിൽപ്പെട്ടു: ആർക്കും പരിക്കില്ല

കോട്ടയം: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല.  കോട്ടയം നാഗമ്പടം ഓക്സിജൻ ഷോറൂമിന് മുൻവശത്ത് ഇന്ന് പുലർച്ചെ 3.45 ന് ആയിരുന്നു അപകടം. പത്തനംതിട്ട ഡിപ്പോയിലെ AT 451...

ആഗോള അയ്യപ്പ സംഗമം: ചെലവിന് ക്ഷേത്രഫണ്ട് ഉപയോഗിക്കരുത്: മലബാർ ദേവസ്വം ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന...
- Advertisment -

Most Popular

- Advertisement -