Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsഅമിത് ഷാ...

അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ആഭ്യന്തരമന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ ശനിയാഴ്ച തിരുവനന്തപുരത്ത് രണ്ട് പരിപാടികളിൽ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ ബി.ജെ.പി.യുടെ പുതിയ സംസ്ഥാന കാര്യാലയമായ മാരാർജി ഭവന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ ജി മാരാരുടെ വെങ്കല പ്രതിമ അനാഛാദനം ചെയ്യും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡു തല നേതൃസം​ഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും.

ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴി കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തും. രാത്രിയോടെ അമിത് ഷാ ഡൽഹിയിലേക്ക് തിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫാ. ജോര്‍ജ് വലിയവീട്ടില്‍ കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ മഹത് വ്യക്തി:ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

ചങ്ങനാശേരി: പാവങ്ങളുടെയും അനാഥരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്ക് കടന്നുചെന്ന് കാരുണ്യത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ മഹത് വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഫാ. ജോര്‍ജ് വലിയവീട്ടിലെന്ന് മാവേലിക്കര രൂപത മുന്‍ അദ്ധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്യോസ് മെത്രാപ്പോലീത്ത....

ഭൂമി തരംമാറ്റം: താലൂക്ക് തല അദാലത്ത് ജില്ലയില്‍ ഒക്ടോബര്‍ 29 മുതല്‍: ജില്ലാ കളക്ടര്‍

ആലപ്പുഴ: ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാനവ്യാപകമായി താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകള്‍ ജില്ലയില്‍ ഒക്ടോബര്‍ 29 ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. ജില്ലയിലെ ആദ്യ അദാലത്ത് ഒക്ടോബര്‍...
- Advertisment -

Most Popular

- Advertisement -