Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസ്‌കൂൾ സുരക്ഷ...

സ്‌കൂൾ സുരക്ഷ : മുഖ്യമന്ത്രി ജില്ലാകളക്ടർമാരുടെ യോഗം വിളിക്കും

തിരുവനന്തപുരം : സ്‌കൂൾ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിർദേശം നൽകുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാകളക്ടർമാരുടെ യോഗം വിളിക്കും. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലുണ്ടായ ദാരുണ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം.

സ്‌കൂൾ തുറക്കുന്നതിന് മുമ്പ് മെയ് 13 നും 31നും രണ്ട് സർക്കുലറുകളിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌കൂൾ സുരക്ഷാ പ്രോട്ടോക്കോൾ സംബന്ധിച്ച കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.എന്നിട്ടും ദാരുണമായ സംഭവം തേവലക്കര ഹൈസ്‌കൂളിൽ ഉണ്ടായതിനാലാണ് കർശനമായ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഡി.ഡി.ഇ, എ.ഡി, ആർ.ഡി.ഡി, ഡി.ഇ.ഒ, എ.ഇ.ഒ, വിദ്യാകിരണം-കൈറ്റ്-എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരുടെ യോഗത്തിൽ സ്‌കൂൾ സുരക്ഷ സംബന്ധിച്ച് നിരവധി സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ഡി.ഡി., ആർ.ഡി.ഡി.,എ.ഡി ബി.ആർ.സി. വഴി സ്‌കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കും.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മറ്റുള്ളവരെ നോവിക്കരുതെന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നു:  സ്വാമിനി ജ്ഞാനാഭനിഷ്ഠ

അലപ്പുഴ : വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ മറ്റുള്ളവരെ നോവിക്കരുതെന്ന് ഭാഗവതം നമ്മെ പഠിപ്പിക്കുന്നെന്ന് സ്വാമിനി ജ്ഞാനാഭനിഷ്ഠ അഭിപ്രായപ്പെട്ടു. മാരൻകുളങ്ങര ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത മഹാസത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ഉള്ളതു കൊണ്ട് തൃപ്തിപ്പെടാൻ കഴിയണം. ഈശ്വരനു...

പെരിങ്ങരയിൽ വാടകവീട്ടിൽ നിന്നും  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പോലീസിന്റെ പിടിയിൽ

തിരുവല്ല :  പെരിങ്ങരയിൽ വാടകവീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി. പാൻ മുറുക്കാൻ കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ...
- Advertisment -

Most Popular

- Advertisement -