Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsഅപ്പർ കുട്ടനാട്...

അപ്പർ കുട്ടനാട് ഡെവലമെൻ്റ്  അതോറിറ്റി രൂപീകരിക്കണം: കേരളാ കോൺഗ്രസ് (എം)

തിരുവല്ല : അപ്പർ കുട്ടനാട് ഡെവലമെൻ്റ് അതോറിറ്റി രൂപീകരിക്കണമെന്നും കുട്ടനാട് കാർഷിക മേഖലയ്ക്ക് ലഭ്യമാകുന്ന എല്ലാ അനൂകൂല്യങ്ങളും അപ്പർ കുട്ടനാട്ടിലെ കാർഷിക മേഖലയ്ക്കും ലഭിക്കണമെന്നും കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻ്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറയ്ക്കൽ, സംസ്ഥാന സെക്രട്ടറിന്മാരായ അഡ്വ. അലക്സ് കോഴിമല, അഡ്വ. എലിസബേത്ത് മാമ്മൻ മത്തായി, സ്റ്റിയറിംഗ് കമ്മിറ്റിയംഗം അഡ്വ. മനോജ് മാത്യു, ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, ജനറൽ സെക്രട്ടറിന്മാരായ ജേക്കബ് മാമ്മൻ വട്ടശ്ശേരി, ഷെറി തോമസ്, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, ദളിത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റ് രാജപ്പൻ കെ.പി, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ തോക്കുംപ്പറമ്പ്, സംസ്ഥാന സമിതിയംഗങ്ങളായ ബോസ് തേക്കേടം, ജോയി ആറ്റുമാലിൽ, പ്രസാദ് കൊച്ചുപ്പാറയ്ക്കൽ, തോമസ് വർഗീസ്, സജി വിഴലയിൽ,  അഡ്വ. ജേക്കബ് ഇരണിയ്ക്കൽ, പി.കെ കുര്യൻ, പെരിങ്ങര പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ് തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുപിഐ സേവനങ്ങള്‍ ഇന്നും  തടസപ്പെട്ടു:  ഉപഭോക്താക്കള്‍ വലഞ്ഞു

തിരുവനന്തപുരം : രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ ലക്ഷോപലക്ഷം ഉപഭോക്താക്കള്‍ വലഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.30 ഓടെയാണ് ഉപയോക്താക്കള്‍ പ്രശ്‌നം...

ഉഷ്ണതരംഗ സാധ്യത:തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം ഏർപ്പെടുത്തുന്നതായി മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. മെയ് 15 വരെ ഉച്ചയ്ക്ക് 12...
- Advertisment -

Most Popular

- Advertisement -