Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍  ഓഗസ്റ്റ് ഏഴ് വരെ പേര് ചേർക്കാമെന്ന് ജില്ലാ കലക്ടര്‍

പത്തനംതിട്ട: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി പുനര്‍വിഭജിച്ച വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അപേക്ഷകളും ഓഗസ്റ്റ് ഏഴുവരെ  ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കലക്ടര്‍  എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയാരുന്നു  കലക്ടര്‍. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞ മുഴുവന്‍ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയും മരണപ്പെട്ടവരെയും സ്ഥിരമായി താമസം മാറിപ്പോയവരെയും വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയും കുറ്റമറ്റ രീതിയില്‍ വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 4, ഉള്‍ക്കുറിപ്പുകളെ സംബന്ധിച്ച ആക്ഷേപം ഫോറം 6, സ്ഥാനമാറ്റം ഫോറം 7, പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫോറം 5,  പ്രവാസി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം 4എ എന്നിവ ഉപയോഗിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമർപ്പിക്കാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടനാട് കുടിവെള്ള പദ്ധതിക്ക് 36.26 കോടിയുടെ അനുമതി: തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ : സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുളിങ്കുന്ന്, കാവാലം പഞ്ചായത്തുകളിലെ ഓവർ ഹെഡ് ടാങ്ക് നിർമ്മാണത്തിനും തുടർ പ്രവർത്തികൾക്കുമായി 36.26 കോടിയുടെ അനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ...

കപ്പലപകടം : 9531 കോടി തരാൻ പറ്റില്ലെന്ന് എം.എസ്.സി. കമ്പനി

കൊച്ചി : അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി. എല്‍സ കമ്പനി ഹൈക്കോടതിയെ അറിയിച്ചു .കപ്പലപകടത്തെത്തുടര്‍ന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് സര്‍ക്കാര്‍ 9531...
- Advertisment -

Most Popular

- Advertisement -