Saturday, August 9, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസ്ത്രീകളുടെ തിരോധാനം...

സ്ത്രീകളുടെ തിരോധാനം : സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന

ആലപ്പുഴ : സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധന. ഭൂമിക്കടിയിൽ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാനാണ് തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത് .ആദ്യം വീട്ടിനുള്ളില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷമാണ് വീട്ടുവളപ്പില്‍ പരിശോധന ആരംഭിച്ചത്. റഡാറില്‍ സിഗ്നലുകള്‍ ലഭിച്ച മൂന്നു സ്ഥലങ്ങൾ അടയാളപ്പെടുത്തി പരിശോധിക്കുകയാണ് .

കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി ജെയ്നമ്മ (54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. നേരത്തെ നടത്തിയ പരിശോധനയിൽ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.ഇവ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറാട്ടുകടവ്- ഓതറ റോഡിൽ പള്ളിമലയിൽ റബർ മരം കടപുഴകി വീണ്  പോസ്റ്റ് ഒടിഞ്ഞു

തിരുവല്ല : ശക്തമായ മഴയിലും കാറ്റിലും ആറാട്ടുകടവ്- ഓതറ റോഡിൽ പള്ളിമലയിൽ റബർ മരം കടപുഴകി വീണ് ഒരു പോസ്റ്റ് ഒടിയുകയും  മൂന്ന് പോസ്റ്റ് ചരിയുകയും ചെയ്തു. ഇന്ന് വൈകിട്ട് 5 മണിയോടെയാണ്...

കിടപ്പ് രോഗികളെ വീട്ടുകാരുടെ സമ്മതത്തോടെ ആശുപത്രിയിലേക്ക് മാറ്റും – മന്ത്രി പി. പ്രസാദ്

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി കൃഷി മന്ത്രി പി. പ്രസാദ്. വ്യാഴാഴ്ച രാവിലെ മുതലാണ് മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ...
- Advertisment -

Most Popular

- Advertisement -