Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസിറിയയിലെ യുഎസ്...

സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ മിസൈലാക്രമണം

മൊസൂൾ : സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ മിസൈലാക്രമണം.ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് അഞ്ചോളം റോക്കറ്റുകൾ വിക്ഷേപിച്ചത്.സ്ഫോടനം നടന്ന സമയത്ത് ആകാശത്ത് യുദ്ധ വിമാനങ്ങൾ കണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം.

പ്രദേശത്ത് ഉടനീളം ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും, രക്ഷപ്പെട്ട അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച ഇറാഖിലെ ഒരു സൈനിക താവളത്തിൽ വലിയ സ്ഫോടനം നടക്കുകയും ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു .

ഇറാഖിൽ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തി വന്നിരുന്ന,യുഎസിനെതിരായ ആക്രമണം ഈ വർഷം ഫെബ്രുവരി ആദ്യത്തോടെ അവസാനിപ്പിച്ചിരുന്നു.യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്ന് യുഎസ് സാന്നിധ്യത്തിനെതിരെ ആക്രമണം പുനരാംഭിക്കുമെന്ന് ഇറാഖിലെ കതൈബ് ഹിസ്ബുള്ള അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിഫ്‌ബി മസാല ബോണ്ട് : മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം : കിഫ്‌ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.ഫെമ ചട്ടം...

എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകാം

തിരുവനന്തപുരം : സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് 2025-26 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം. സർക്കാർ/ എയ്ഡഡ്/ സ്വയംഭരണ എയ്ഡഡ്/...
- Advertisment -

Most Popular

- Advertisement -