Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ നാലംഗ...

യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു: കാറും തകർത്തു

തിരുവല്ല:കുറ്റപ്പുഴക്ക് സമീപം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു.  തൃശ്ശൂർ മണ്ണുത്തി തത്ത്യാലിക്കൽ ശരത് ( 23 ) നാണ് മർദ്ദനമേറ്റത്. ഇയാൾ സഞ്ചരിച്ച കാറും സംഘം അടിച്ചു തകർത്തു.

തിങ്കളാഴ്ച രാത്രി 10 മണിയോടെ പായിപ്പാട് നിന്നും തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ നിർത്തിയ ശേഷം ഇയാളെ അതേ കാറിൽ തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിക്രൂരമായി മർദ്ദിച്ച ശേഷം ശരത്തിനെ ചൊവ്വാഴ്ച  പുലർച്ചെ ആറുമണിയോടെ കവിയൂർ  മാകാട്ടി കവലയിൽ റോഡിൽ ഉപേക്ഷിച്ച ശേഷം കാർ അടിച്ച് തകർത്ത് സംഘം കടന്നു കളയുകയായിരുന്നു.

തിരുവല്ല സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവും ആണ് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത് എന്ന് ശരത് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പരിക്കേറ്റ് റോഡിൽ കിടന്നിരുന്ന ശരത്തിനെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ലാ പോലീസ്  പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി: മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകുന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറിയിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ,...

KERALA LOTTERY RESULT 30/03/2024: Karunya Lottery Result KR-647

1st Prize Rs.80,00,000/- KN 160502 (PALAKKAD) Consolation Prize Rs.8,000/- KO 160502 KP 160502 KR 160502 KS 160502 KT 160502 KU 160502 KV 160502 KW 160502 KX...
- Advertisment -

Most Popular

- Advertisement -