Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെല്ല് സംഭരണം...

നെല്ല് സംഭരണം – കര്‍ഷകരുടെ ആശങ്കയും പ്രതിസന്ധിയും പരിഹരിക്കണം: കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി

ആലപ്പുഴ : സിവില്‍ സപ്ലൈസിന്റെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുപ്രകാരം കുട്ടനാട്ടിലെ മുഴുവന്‍ കര്‍ഷകരും ആശങ്കയിലായി.  നെല്ല് സംഭരണ സമയത്ത് ഗുണനിലവാരം നോക്കി മാത്രമേ നെല്ല് സംഭരിക്കൂ എന്നു പറയുന്ന ഗവണ്‍മെന്റ് ഉത്തരവ് മില്ലുടമകള്‍ക്ക് സഹായകരമാകുന്ന നടപടിയാണ്.  ഈ വര്‍ഷം കൃഷി ചെയ്യണോ വേണ്ടയോ എന്ന ആശങ്കയിലാണ് കര്‍ഷകരെന്നും അടിയന്തരമായി സംസ്ഥാന സര്‍ക്കാർ ഉത്തരവ് പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി  ഉപാധ്യക്ഷന്‍ ടിജിന്‍ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്റണി തോമസ് കണ്ണംകുളം അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർഗ്ഗോത്സവം സമാപിച്ചു

ആറന്മുള : കോട്ട വിവേകാനന്ദ കേന്ദ്രം ടാഗോർ ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച 22-ാം മത് കുട്ടികളുടെ   ദ്വിദിന വേനൽ കളരി (സർഗ്ഗോത്സവം ) സമാപിച്ചു. കഥയരങ്ങ്, അറിവരങ്ങ്, പാട്ടരങ്ങ് എന്നിവയിൽ കൂടി കുട്ടികൾക്ക്...

സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് – പാദുക ദിഗ് വിജയ് യാത്ര ഇന്ന്

തിരുവല്ല: കാവുംഭാഗം ജി എസ് ജി സമാജത്തിന്റെ നേത്യത്വത്തിൽ ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് പാദുക ദിഗ് വിജയ് യാത്ര ഇന്ന് (14) വൈകിട്ട് 7 മുതൽ നാളെ...
- Advertisment -

Most Popular

- Advertisement -