Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീകൃഷ്ണജയന്തി ഇന്ന്...

ശ്രീകൃഷ്ണജയന്തി ഇന്ന് : ബാലഗോകുലം വിവിധയിടങ്ങളിൽ  ശോഭായാത്രകൾ സംഘടിപ്പിക്കും

തിരുവനന്തപുരം : ജന്മാഷ്ടമിദിനമായ ഇന്ന്  ബാലഗോകുലം കേരളത്തിൽ11,500 ശോഭായാത്രകൾ സംഘടിപ്പിക്കും. ശോഭായാത്രകളിൽ അഞ്ചുലക്ഷം കുട്ടികൾ പങ്കെടുക്കും. രണ്ടരലക്ഷം കുട്ടികൾ കൃഷ്ണവേഷം കെട്ടും.

ഗ്രാമം തണലൊരുക്കട്ടെ, ബാല്യം സഫലമാകട്ടെ’ എന്നതാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കോട്ടയം, ഗുരുവായൂർ, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും.

ഗോപൂജ, ഗോപികാനൃത്തം, ചിത്രരചന, വൃക്ഷപൂജ, സാംസ്കാരിക സംഗമങ്ങൾ, ഉറിയടി തുടങ്ങി വിവിധ പരിപാടികളുമുണ്ടാകും. ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണൻ കൊച്ചിയിലും സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ തിരുവനന്തപുരത്തും പൊതുകാര്യദർശി കെ.എൻ. സജികുമാർ കോട്ടയത്തും ട്രഷറർ പി. അനിൽകുമാർ കൊല്ലത്തും നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരണം ഗ്രാമപ്പഞ്ചായത്തിൽ  താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ ആരംഭിച്ചു

തിരുവല്ല : പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഗ്രാമപ്പഞ്ചായത്തിൽ താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് നടപടികൾ ആരംഭിച്ചത്. താറാവ് കർഷകരായ കണ്ണൻമാലിൽ വീട്ടിൽ കുര്യൻ മത്തായി, ഇടത്തിട്ടങ്കരി വീട്ടിൽ...

തിരുമുൽ കാഴ്ചകളുമായി അഗസ്ത്യർകൂടത്തിലെ വനവാസികളെത്തി

ശബരിമല : അഗസ്ത്യർ കൂട്ടത്തിലെ വനവാസികൾ ഇത്തവണയും അയ്യപ്പദർശനപുണ്യം തേടി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ...
- Advertisment -

Most Popular

- Advertisement -