Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാര്‍ധക്യകാല മാനസികാരോഗ്യപ്രശ്നങ്ങള്‍...

വാര്‍ധക്യകാല മാനസികാരോഗ്യപ്രശ്നങ്ങള്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളിൽ കൂടുതൽ: വനിത കമ്മിഷൻ അംഗം

ആലപ്പുഴ : വാർധക്യത്തിലുണ്ടാകുന്ന മാനസികാരോഗ്യപ്രശ്നങ്ങൾ ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും ഈ വിഷയത്തിൽ സാമൂഹ്യജാഗ്രത ഉണ്ടാകണമെന്നും വനിത കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം.

കുടുംബ പ്രശ്നങ്ങൾ, ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കം, സ്വത്ത് തർക്കം തുടങ്ങിയ കേസുകളാണ് അദാലത്തില്‍ കൂടുതലായെത്തിയത്. ഭർത്താവ് മരിച്ച സ്ത്രീയുടെ വസ്തുവിന്റെ അടിസ്ഥാന രേഖകൾ ഭർത്താവിന്റെ അടുത്ത ബന്ധു കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസും കമ്മിഷൻ പരിഗണിച്ചു. ആകെ പരിഗണിച്ച 60 പരാതികളിൽ 19 എണ്ണം തീർപ്പാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ  കവർന്ന സംഘം അറസ്റ്റിൽ

കൊച്ചി: റെയിൽവേ യാത്രക്കാരനെ അക്രമിച്ച് മൊബൈൽ ഫോൺ കവർന്ന മൂവർ സംഘം  അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ മുഹമ്മദ് കാസിം, മുന്നാ മുസ്താക്ക്, അഖിൽ ലെക്കിം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് ...

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ ; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ്...
- Advertisment -

Most Popular

- Advertisement -