Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുണ്ടിനീര് :...

മുണ്ടിനീര് : തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് അവധി പ്രഖ്യാപിച്ചു

ആലപ്പുഴ :  മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം  സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലമുറകളെ താലോലിക്കുന്ന മാതൃഭാവമാണ് പകർന്നു നൽകുന്നത്: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

തിരുവല്ല: അക്ഷരങ്ങളും ആശയങ്ങളും പകർന്നു കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലമുറകളെ താലോലിക്കുന്ന മാതൃഭാവമാണ്  നൽകുന്നതെന്ന്  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.  പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ വിദ്യാലയങ്ങളുടെ നവതി സമാപന ഉദ്ഘാടനം നിർവഹിച്ച്...

ശബരിമല സ്വർണ്ണക്കൊള്ള : പ്രാഥമിക പരിശോധന പൂർത്തിയായി

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം...
- Advertisment -

Most Popular

- Advertisement -