Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiഓപ്പറേഷൻ നുംഖോർ...

ഓപ്പറേഷൻ നുംഖോർ : ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി : ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി രാജ്യവ്യാപകമായി കസ്റ്റംസ് നടത്തിയ റെയ്‌ഡിൽ കേരളത്തില്‍ നടൻ ദുൽഖർ സൽമാന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു .ഡിഫൻഡറുൾപ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. കൂടാതെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു.ഇടനിലക്കാരുടെ വീടുകളിലും പരിശോധന നടക്കുകയാണ്.

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്നെത്തിച്ച വാഹനങ്ങൾ ആഡംബര യൂസ്‍ഡ് കാർ വിൽപനകേന്ദ്രങ്ങളിലൂടെ വിൽപന നടത്തുന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിൽ 20 വാഹനങ്ങൾ മലയാള സിനിമ താരങ്ങള്‍ക്ക് ഉള്‍പ്പെടെ കേരളത്തിൽ വിറ്റുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സി വി ആനന്ദബോസ് ഐഎഎസ് ചക്കുളത്തുകാവിൽ ദർശനം നടത്തി

എടത്വ: രാജ്ഭവനിൽ നിന്ന് പടിയിറങ്ങിയ പശ്ചിമ ബംഗാൾ മുൻ ഗവർണർ സി വി ആനന്ദബോസ് ഐഎഎസ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് ക്ഷേത്രത്തിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം

കോട്ടയം: ഉപരാഷ്ട്രപതി ഡോ. സി.പി. രാധാകൃഷ്ണന്റെ കോട്ടയം സന്ദർശനത്തോട് അനുബന്ധിച്ച് 31ന് ഉച്ചയ്ക്ക് ഒന്നു മുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണമുണ്ടെന്ന് പൊലീസ് അറിയിച്ചു. 31ന് രാവിലെ 11 മുതൽ ഉപരാഷ്ട്രപതിയുടെ സന്ദർശനം അവസാനിക്കുന്നതുവരെ ചരക്കുവാഹനങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -