Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനവരാത്രിയാഘോഷം: പനച്ചിക്കാട്...

നവരാത്രിയാഘോഷം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവെച്ചു

കോട്ടയം: നവരാത്രിയാഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പൂജവെയ്പ്പ് ചടങ്ങ് നടന്നു. ഇന്ന് വൈകിട്ട് കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിൽ നിന്നും വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തങ്ങളും വഹിച്ചു കൊണ്ടുള്ളഘോഷയാത്ര ആരംഭിച്ചു. തുടർന്ന് പരുത്തും പാറ ജംഗ്ഷനിൽ എത്തിയപ്പോൾ കുട്ടികളും ഘോഷയാത്രയുടെ ഭാഗമായി.

വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി  6.15 ന്  ക്ഷേത്രത്തിൽ എത്തിച്ചേർന്നു.  6.50 ന് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ പുരാതന താളിയോല  ഗ്രന്ഥങ്ങളും പാഠപുസ്തങ്ങളും പൂജയ്ക്ക് വെച്ചു. തുടർന്ന് പുഷ്പാഭിഷേകവും  ദീപാരാധനയും നടന്നു.

തന്ത്രി പെരിങ്ങേരി മന വാസുദേവൻ നമ്പൂതിരി, മേൽശാന്തി കൈമുക്ക് നാരായണൻ നമ്പൂതിരി, മാനേജർ കെ എൻ നാരായണൻ നമ്പൂതിരി, അസ്സി. മാനേജർ കെ വി ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരു വയസുകാരനെ മർദിച്ച് അമ്മ : ബാലാവകാശ കമ്മീഷൻ കേസെടുത്തു

ആലപ്പുഴ : ആലപ്പുഴ മാന്നാറിൽ ഒരു വയസുകാരനെ മർദിച്ച് അമ്മ. കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തു. സംഭവം പുറത്തു വന്നതോടെ യുവതിയെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും...

ആറൻമുള ഉതൃട്ടാതി വള്ളംകളി : 9 ന് പ്രാദേശിക അവധി

ആലപ്പുഴ : ആറൻമുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന  സെപ്റ്റംബർ ഒമ്പതിന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ  സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച്  ജില്ലാ കളക്ടർ ഉത്തരവായി.പൊതു പരീക്ഷകൾ മുൻ നിശ്ചയ...
- Advertisment -

Most Popular

- Advertisement -