Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ജില്ലാ...

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി : 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റി

പാലക്കാട് : പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നെന്ന് പരാതി .പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണു പരുക്കേറ്റ പെൺകുട്ടിക്ക് എക്സറേ പരിശോധനയിൽ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജില്ലാ ആശുപത്രിയിൽ കയ്യിലെ മുറിവില്‍ മരുന്നുകെട്ടി അതിനുമേലെ പ്ലാസ്റ്ററിട്ട് പറഞ്ഞയച്ചു . വേദന സഹിക്കാനാവാതെ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചതിനെ തുടർന്ന് പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിച്ചപ്പോൾ മുറിവ് പഴുത്ത് ഗുരുതര അവസ്ഥയിലാണെന്ന് കണ്ടെത്തി. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയും കൈ മുറിച്ചു മാറ്റുകയായിരുന്നു. സംഭവത്തിൽ കുടുംബം ഡിഎംഒയ്ക്ക് പരാതി നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട : ഓമല്ലൂർ ചീക്കനാൽ കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം .ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്...

കുട്ടനാട് പൂരം നാളെ തുടങ്ങും

തിരുവല്ല: 67-മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ബോട്ട് റേസിനോടനുബന്ധിച്ച് നടത്തുന്ന കുട്ടനാട് പൂരം നാളെ വൈകിട്ട് 4-ന് തിരുവല്ല മുനിസിപ്പൽ മൈതാനിയിൽ ആരംഭിക്കുന്നു.  പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -