Monday, July 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജാമ്യത്തിലിറങ്ങിയ ശേഷം...

ജാമ്യത്തിലിറങ്ങിയ ശേഷം വടിവാളുമായി ലഹരി മരുന്ന് കച്ചവടം നടത്തിയ  പ്രതിയായ യുവാവ് പിടിയിൽ

കോട്ടയം : നഗരമധ്യത്തിൽ ജോയിസ് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വടിവാളുമായി ലഹരി മരുന്ന് കച്ചവടം നടത്തിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. കഞ്ചാവ് വിൽപ്പന അടക്കമുള്ള കേസുകളിൽ പ്രതിയായ വേളൂർ കാരാപ്പുഴ വാഴപ്പറമ്പ് വീട്ടിൽ ആ്ദർശ് വി.ബി (27)യെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്നും 0.7 ഗ്രാം മൈത്ത ഫിറ്റാമെന്നും, എട്ട് ഗ്രാം കഞ്ചാവും, 63 സെന്റിമീറ്റർ നീളമുള്ള വടിവാളും കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് കോട്ടയം നഗരമധ്യത്തിൽ ജോയിസ് ബാറിൽ ആദർശ് അടങ്ങുന്ന സംഘം സെക്യൂരിറ്റി ജീവനക്കാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ആദർശിനെ കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പ്രതി കഞ്ചാവും ലഹരി വിൽപ്പനയും അടക്കം നടത്തിയിരുന്നത്.

ലഹരി വിരുദ്ധ നടപടികളുടെ ഭാഗമായി എക്‌സൈസ് സംഘം ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി എക്‌സൈസ് സംഘം കാരാപ്പുഴ ഭാഗത്ത് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതിയായ ആദർശിനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആന്ധ്രയിലും തെലങ്കാനയിലും വെള്ളപ്പൊക്കം : ജനജീവിതം സ്തംഭിച്ചു

ഹൈദ്രബാദ് : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത അതിശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ചു. രൂക്ഷമായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രണ്ട് സംസ്ഥാനങ്ങളിലും വലിയ നാശ നഷ്ടങ്ങൾക്ക് വഴി വെച്ചു. നിരവധി താഴ്ന്ന...

“വന്ദേമാതര”ത്തിന്റെ 150-ാം വാർഷികാഘോഷത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി : ദേശീയ ഗീതമായ "വന്ദേമാതര"ത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാ​ഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് ഇന്ന് തുടക്കം കുറിക്കും.ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും....
- Advertisment -

Most Popular

- Advertisement -